Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിന് 435 കോടി രൂപയുടെ പദ്ധതികൾ

ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിന് 435 കോടി രൂപയുടെ പദ്ധതികൾ

പത്തനംതിട്ട: ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനുമായി നാലുവർഷത്തിനുള്ളിൽ സംസ്ഥാന സർക്കാ ർ 435 കോടി രൂപയുടെ പദ്ധതി കളാണ് നടപ്പാക്കിയത്. 2014-15 വർഷത്തിലെ പദ്ധതികളും ഇതിൽ ഉൾപ്പെടുമെന്നു മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. മണ്ഡല-മകരവിളക്ക് കാലത്ത് ഏകദേശം അഞ്ചുകോടി ഭക്തജനങ്ങൾ എത്തുന്ന ശബരിമലയിലേക്കുള്ള പ്രധാന യാത്രാമാർഗമായ കണമലയിൽ നാലുപതിറ്റാണ്ടായി നടത്തിവന്ന ശ്രമം വിജയപഥത്തിൽ എത്തിച്ചതോടുകൂടി തീർത്ഥാടകർക്ക് 'സുഖദർശനത്തിന്' അവസരമൊരുങ്ങിയതായും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് സർക്കാർ അധികാരത്തിൽവന്ന ശേഷം ഹൈക്കോടതി നിർദേശിച്ച 17 റോഡുകളുടെയും മറ്റ് അനുബന്ധ റോഡുകളുടെയും അറ്റകുറ്റപ്പണികൾക്കായി 2011-12 ൽ 63.60 കോടി രൂപയുടെയും 2012-13 ൽ 75.72 കോടിയുടെയും 2013-14 ൽ 79.34 കോടിയുടെയും 2014-15 ൽ 60 കോടിയുടെയും ഉൾപ്പെടെ 278.66 കോടി രൂപയുടെ പ്രവൃത്തികളാണ് ക്രമീകരിച്ചത്. 2011-12 ൽ അഞ്ചുവർഷത്തെ ഗ്യാരണ്ടിയോടുകൂടിയ ഹെവി മെയിന്റനൻസ് പ്രവൃത്തികൾക്കുവേണ്ടി 58.45 കോടി രൂപ അനുവദിക്കുകയും (മണ്ണാറക്കുളഞ്ഞി-ചാലക്കയം റോഡ് - 53.480 കിലോമീറ്റർ - 38 കോടി, കണമല-ഇലവുങ്കൽ റോഡ് - 9.910 കിലോമീറ്റർ - 8.60 കോടി, കണമല പാലം ഏഴുകോടി, കാഞ്ഞിരപ്പള്ളി-എരുമേലി റോഡ് - 11.810 കിലോമീറ്റർ - 4.85 കോടി) അനുവദിക്കുകയും ഈ പണികളെല്ലാം പൂർത്തിയാക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു.

2012-13 ൽ മൂന്നുവർഷ ഗ്യാരണ്ടിയോടുകൂടി ബിഎം ആൻഡ് ബിസി പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ടി എരുമേലി-മുക്കട-പ്ലാച്ചേ രി റോഡിന് ഒൻപത് കോടി രൂപ യും വണ്ടിപ്പെരിയാർ സത്രം റോ ഡിന് 12 കോടി രൂപയും അനുവദിച്ചതായും അവയുടെ നിർമ്മാണം പുരോഗമിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

2013-14 ൽ മൂന്നുവർഷ ഗ്യാരണ്ടിയോടുകൂടി 115 കിലോമീറ്റർ ദൂരം ബിഎം ആൻഡ് ബിസി പ്രവൃത്തികൾ ചെയ്യുന്നതിനുവേണ്ടി 76.55 കോടി രൂപ അനുവദിച്ചതായും ഇവയിൽ തിരുവല്ല-കുമ്പഴ റോഡ് 33.000 കിലോമീറ്റർ, കടയ്ക്കാട് കൈപ്പട്ടൂർ 9.250 കിലോമീറ്റർ, കോഴഞ്ചേരി-മേലുകര-റാന്നി റോഡ് 11.000 കിലോമീറ്റർ, പൊൻകുന്നം-അഴീക്കൽ-കുറുവാമൂഴി റോഡ് 0.120 കിലോമീറ്റർ, എംഇഎസ്-പ്രൊപ്പോസ് റോഡ് 2.590 കിലോമീറ്റർ, കൊരട്ടി-കണ്ണിമല റോഡ് 2.900 കിലോമീറ്റർ, എരുമേലി-ടി.ബി റോഡ് 0.500 കിലോമീറ്റർ, മൂക്കൂട്ടുതറ-ഇടകടത്തി-പമ്പാവാലി റോഡ്

8.000 കിലോമീറ്റർ, മുട്ടമ്പലം-നാഗമ്പടം-മദർതെരേസ റോഡ്, കുര്യൻ ഉതുപ്പ് റോഡും അനുബന്ധ റോഡുകളും, മുണ്ടക്കയം-കോരുത്തോട്-പമ്പാവാലി റോഡ് 21.500 കിലോമീറ്റർ, തിരുവഞ്ചൂർ റോഡ് 2.500 കിലോമീറ്ററും, ഏറ്റുമാനൂർ ക്ഷേത്രറോഡിന്റെ അനുബന്ധ റോഡുകളും ഉൾപ്പെടെ ഉള്ളവയുടെ നിർമ്മാണ ജോലികൾ അടുത്ത ശബരിമല തീർത്ഥാടനകാലത്തിനു മുമ്പ് പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുകൂടാതെ തിരുവാഭരണ പാതയിലുള്ള മൂന്നു പാലങ്ങളിൽ പൂവത്തുംമൂട് പാലം പൂർത്തീകരിച്ചതായും, പേങ്ങാ ട്ട് കടവ് പാലം ജനുവരിയിൽ പൂർ ത്തിയാകുമെ ന്നും പേരു ർച്ചാ ൽ പാ ലത്തിന്റെ പണികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു.

നാലുപതിറ്റാണ്ടുകളാ യി ശബരിമല തീ ർഥാടക രും നാട്ടുകാരും ആഗ്രഹിച്ചിരുന്ന കണമല പാലം ഇരുകരകളിലും സ്ഥലം ലഭ്യമാകാതിരുന്നതിനാൽ തടസപ്പെടുകയായിരുന്നു. മാറിമാറിവന്ന സർക്കാരുകൾ പാലത്തിന്റെ നിർമ്മാണത്തിനുവേണ്ടി പരിശ്രമിച്ചിരുന്നു. ഈ സർക്കാരിന്റെ ശ്രമഫലമായി തടസങ്ങൾ നീക്കി കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷനെ നിർമ്മാണച്ചുമതല ഏൽപിക്കുകയും അവർ നിർമ്മാണം പൂർത്തീകരിക്കുകയും ചെയ്തു. പാലത്തിന് 32.16 മീറ്റർ വീതമുള്ള മൂന്ന് സ്പാനുകൾ ഉൾപ്പെടെ 96.48 മീറ്റർ നീളവും 7.50 മീറ്റർ കാര്യേജ് വേയും ഇരുവശത്തും നടപ്പാതയും ഉൾപ്പെടെ 11.23 മീറ്റർ വീതിയാണുള്ളത്. ആധുനിക സാങ്കേതിക വിദ്യയായ പ്രീസ്‌ട്രെസിങ് രീതിയിലാണ് പാലത്തിന്റെ നിർ മാണം. കണമല ഭാഗത്ത് 40 മീറ്റർ നീളത്തിലും തുലാപ്പള്ളി ഭാഗത്ത് 170 മീറ്റർ നീളത്തിലുമാണ് അപ്രോച്ച് റോഡുകൾ നിർമ്മിച്ചിരിക്കുന്നത്. അതേസമയം നിര വധി തീർത്ഥാടകർ കടന്നു പോകുന്ന അന്തർ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്ന പുനലൂർ - മൂവാറ്റുപുഴ റോഡിന് മുന്തിയ പരിഗണന ലഭിക്കുന്നി ല്ലെന്ന ആക്ഷേപം നിലനിൽക്കു കയാണ്. റോഡിന്റെ മൂവാറ്റുപുഴ മുതൽ പൊൻകുന്നംവരെ രണ്ട് റീച്ചുകളിലെ നിർമ്മാണ ത്തിനാണ് അനുമതി ലഭിച്ചത്. ഇതിൽ മൂ വാറ്റുപുഴ - തൊടുപുഴ ഭാഗത്തെ റോഡ് ഉന്നത നിലവാരത്തിൽ നാളുകൾക്കു മുമ്പേ പൂർത്തീകരി ച്ചെങ്കിലും തൊടുപുഴയിൽനിന്നു പൊൻകുന്ന ത്തേക്കുള്ള റോഡിന് അടുത്തകാലത്താണ് ടെൻഡർ നടപടി പൂർത്തീകരിച്ച് നിർമ്മാണം തുടങ്ങാനായത്.

ലോകബാങ്കിന്റെ സാമ്പത്തിക സഹായത്തോടെ ഇവിടെ പണി കൾ നടക്കുമ്പോൾ പൊൻകുന്നം മുതൽ പുനലൂർ വരെയുള്ള റോഡിന്റെ നിർമ്മാണത്തിന് സാങ്കേതിക തടസങ്ങളാണ് സർ ക്കാർ ചൂണ്ടിക്കാട്ടുന്നത്. ഫണ്ടി ല്ലെന്നും പൊതു-സ്വകാര്യപ ങ്കാളി ത്തത്തോടെ റോഡ് ഏറ്റെടുത്ത് നിർമ്മിക്കാനാണ് ഉദ്ദേശി ക്കുന്ന തെന്നുമാണ് സർക്കാർ വാദം. ഇതിനുള്ള നടപടികൾ പൂർത്തി യാകണമെങ്കിൽ ഇനിയും മാസ ങ്ങൾ കാത്തിരിക്കേണ്ടിവരും. 95 ശതമാനം പ്രദേശത്തെയും ഭൂമി റോഡ് വികസനത്തിനായി മാസ ങ്ങൾക്കുമുമ്പേ ഏറ്റെ ടുത്തിരുന്ന താണ്. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറുകണക്കിനു തീർത്ഥാടകർ വന്നു പോകുന്നതിന് ആശ്രയിക്കു ന്നത് ഈ റോഡി നെയാണ്. വലുതും ചെറുതുമായ പദ്ധതികൾ ക്ക് കോടിക്കണക്കിനു രൂപ വിനിയോഗിക്കുമ്പോഴും പ്രധാന സംസ്ഥാന പാതയ്ക്കു മാത്രം ഇപ്പോഴും ദുരിതങ്ങളാണ് ബാക്കി.

ശബരിമല തീർത്ഥാടനകാലം അടുക്കുമ്പോൾ ലക്ഷകണക്കിനു രൂപ മുടക്കി അറ്റകുറ്റപ്പണി നടത്തി യാണ് ഗതാഗതം സുഗമമാ ക്കുന്ന ത്. ഈ തീർത്ഥാടനകാലത്ത് 60 ലക്ഷം രൂപയാണ് റോഡ് അറ്റകുറ്റ പ്പണിക്കായി ചെലവഴിച്ചത്. കഴി ഞ്ഞ അഞ്ചുവർഷത്തി ലേറെയാ യി അറ്റകുറ്റപ്പണികൾ മാത്രമാണ് ഈ റോഡിൽ നടക്കു ന്നത്. ഓരോ വർഷവും ചെലവഴി ക്കുന്ന തുക ശരിയാംവിധം വിനിയോ ഗിച്ചിരു ന്നെങ്കിൽ റോഡ് ഉന്നത നിലവാര ത്തിൽ നിർമ്മിക്കാമായിരുന്നെന്നാ ണ് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP