Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് 351 കോടിയുടെ വരുമാനം; 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടി; അരവണയിൽ ഏലയ്ക്ക ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ

ശബരിമലയിൽ മണ്ഡല മകരവിളക്ക് കാലത്ത് 351 കോടിയുടെ വരുമാനം; 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടി;  അരവണയിൽ ഏലയ്ക്ക ഒഴിവാക്കുന്നത് പരിഗണിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമലയിൽ ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടന കാലത്ത് 351 കോടിയുടെ വരുമാനം കിട്ടിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ.എസ്.അനന്തഗോപൻ അറിയിച്ചു.നാണയങ്ങൾ എണ്ണിത്തീരാനുണ്ട്. 20 കോടിയോളം രൂപയുടെ നാണയം കാണിക്കയായി കിട്ടിയെന്നാണ് വിലയിരുത്തൽ. നാണയം എണ്ണാൻ നിയോഗിച്ച ജീവനക്കാർക്ക് വിശ്രമം നൽകാൻ ആണ് ദേവസ്വം ബോർഡിന്റെ തീരുമാനം. തുടർച്ചയായി ജോലി ചെയുന്ന ജീവനക്കാർക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകുന്നു എന്ന് പരാതി ഉണ്ടായിരുന്നു. എഴുപത് ദിവസമായി ജീവനക്കാർ ജോലി ചെയ്യുകയാണ്. ബാക്കിയുള്ള നാണയങ്ങൾ ഫെബ്രുവരി 5 മുതൽ എണ്ണും.

അരവണപായസത്തിന് ഉപയോഗിക്കുന്ന ഏലക്കയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ, ഭാവിയിൽ ഏലക്ക ഉപയോഗിക്കുന്നത് ഒഴിവാക്കുന്നത് പരിഗണിക്കും.പമ്പയിലെ ലാബിൽ ടെസ്റ്റ് ചെയ്താണ് എല്ലാം ഉപയോഗിക്കുന്നത്.ബോർഡിനു ഭക്ഷ്യ സുരക്ഷ ലൈസൻസ് ഇല്ലെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. ലൈസൻസ് എടുക്കണമെന്ന നിർദ്ദേശം വന്നാൽ എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി,

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP