Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മേൽശാന്തിക്ക് അശൂലമായതിനാൽ വിഗ്രഹമേന്തിയത് കീഴ്ശാന്തി; കോവിഡ് കാലത്തെ സങ്കീർണതകൾ ഇല്ലാതെ രണ്ടു വർഷത്തിന് ശേഷം പമ്പയിൽ ശബരിഗിരീശന് ആറാട്ട്; ശബരിമല ഉത്സവം കൊടിയിറങ്ങി

മേൽശാന്തിക്ക് അശൂലമായതിനാൽ വിഗ്രഹമേന്തിയത് കീഴ്ശാന്തി; കോവിഡ് കാലത്തെ സങ്കീർണതകൾ ഇല്ലാതെ രണ്ടു വർഷത്തിന് ശേഷം പമ്പയിൽ ശബരിഗിരീശന് ആറാട്ട്; ശബരിമല ഉത്സവം കൊടിയിറങ്ങി

ശ്രീലാൽ വാസുദേവൻ

പമ്പ: കോവിഡ് നിയന്ത്രണത്തിൽപ്പെട്ട ഭക്തരുടെ സാന്നിധ്യമില്ലാതെ കഴിഞ്ഞു രണ്ടു വർഷായി ആചാരം മാത്രമായി നടന്നിരുന്ന ശബരിമല ഉത്സവം ഇക്കുറി പൂർവാധികം ഭംഗിയോടെ കൊണ്ടാടി. കൊടിയിറക്കിന് മുന്നോടിയായി പമ്പയിൽ അയ്യപ്പസ്വാമിക്ക് ആറാട്ട് നടന്നു. ഭക്തിയുടെ നിറവിൽ ശരണം വിളികൾക്ക് നടുവിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് പമ്പയിൽ കലിയുഗ വരദൻ ആറാടിയത്.

മൽശാന്തിക്ക് അശൂലമായതിനാൽ കീഴ്ശാന്തി എസ്.ഗിരീഷ് കുമാർ ആണ് ആറാട്ടിന് വിഗ്രഹവുമായി എത്തിയത്. രാവിലെ ഒമ്പതു മണിയോടെയാണ് ആറാട്ട് ഘോഷയാത്ര പമ്പയിലേക്ക് തിരിച്ചത്. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ പൂജകളും ആറാട്ടും നടന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ, അംഗം അഡ്വ. മനോജ് ചരളേൽ, ദേവസ്വം കമ്മിഷണർ ബി.എസ്.പ്രകാശ് എന്നിവർ സംബന്ധിച്ചു. നിരവധി ഭക്തരും ചടങ്ങുകൾക്ക് സാക്ഷിയായി. ആറാട്ടിന് ശേഷം അയ്യപ്പസ്വാമിയുടെ വിഗ്രഹം പമ്പാ ഗണപതി ക്ഷേത്രത്തിന് മുന്നിലായി പ്രത്യേക മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു.

വൈകിട്ട് അഞ്ചു മണിയോടെ ആറാട്ട് ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു. ഘോഷയാത്ര സന്നിധാനത്ത് എത്തി രാത്രി എട്ടു മണിയോടെ കൊടിയിറക്കി.

മീനമാസ പൂജകൾ പൂർത്തിയാക്കി ക്ഷേത്രനട ശനിയാഴ്ച അടയ്ക്കും. വിഷു ഉൽസവത്തിനായി ഏപ്രിൽ 10 ന് തുറക്കും. വിഷുക്കണി ദർശനം ഏപ്രിൽ 15 നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP