Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു; ചടങ്ങുകൾ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ; ശില്പങ്ങൾ നിർമ്മിച്ചത് ദാരു ശില്പി എളവള്ളി നന്ദൻ

ശബരിമലയിൽ ദാരുശില്പങ്ങൾ സമർപ്പിച്ചു; ചടങ്ങുകൾ തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ; ശില്പങ്ങൾ നിർമ്മിച്ചത് ദാരു ശില്പി എളവള്ളി നന്ദൻ

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ ബലിക്കൽപ്പുരയുടെ മുകൾ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്നതായ അഷ്ടദിക്പാലകരുടെയും നമസ്‌കാര മണ്ഡപത്തിന്റെ സ്ഥാനത്ത് മുകളിൽ സ്ഥാപിച്ചിരിക്കുന്നതായ നവഗ്രഹങ്ങളുടെയും ദാരുശില്പങ്ങളുടെ സമർപ്പണമാണ് ഇന്ന് ശബരിമല സന്നിധാനത്ത് നടന്നത്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ സമർപ്പണ ചടങ്ങുകൾ നടന്നു.

ദാരുശില്പങ്ങൾ വഴിപാടായ നടത്തിയ നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അയ്യപ്പന്റെ തിരുനടയിൽ പണക്കിഴി സമർപ്പണം ചെയ്തു. പതിനെട്ട് കള്ളികളിലായാണ് ശില്പങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ ലതകളും, പുഷ്പങ്ങളും, വള്ളികളും മറ്റലങ്കാരങ്ങളും ഇതിനോടൊപ്പം നിർമ്മിച്ചിട്ടുണ്ട്. പൂർണ്ണമായും തേക്ക് മരത്തിലാണ് ശില്പങ്ങൾ നിർമ്മിച്ചിട്ടുള്ളത്.

ദാരു ശില്പി എളവള്ളി നന്ദനാണ് ശില്പങ്ങൾ നിർമ്മിച്ചത്. ഗുരുവായൂരിനടുത്തുള്ള എളവള്ളിയിലെ പണിപ്പുരയിലാണ് ശില്പങ്ങൾ രൂപകല്പന ചെയ്തത്. കൈകണക്കുകൾ തയ്യാറാക്കിയത് ദേവസ്വം ബോർഡിന്റെ സ്ഥപതി മനോജ് എസ് നായരാണ്. ദേവസ്വം കമ്മീഷണർ ബി.എസ് തിരുമേനി, ശബരിമല എക്‌സിക്യുട്ടീവ് ഓഫീസർ കൃഷ്ണ കുമാര വാര്യർ, ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജേന്ദ്രൻ നായർ, മേൽശാന്തി വി.കെ.ജയരാജ് പോറ്റി തുടങ്ങിയവർ ദാരുശില്ല സമർപ്പണ ചടങ്ങിൽ സംബന്ധിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളായ പോപ്പുലർ അപളംഗ്രൂപ്പ് വിജയകുമാർ, പ്രദീപ് കുമാർ ചെന്നൈ, അത്താച്ചി സുബ്രമണ്യൻ - അത്താച്ചി ഗ്രൂപ്പ് പാലക്കാട്, അപ്പുണ്ണി ദുബായ് എന്നിവർ ചേർന്നാണ് ശില്പങ്ങൾ ക്ഷേത്രവഴിപാടായി സമർപ്പിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP