Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202122Thursday

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ആദ്യദിനം പൂജകളില്ല; വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും അയ്യപ്പദർശനത്തിനായി കടത്തിവിടില്ല

കുംഭമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു; ആദ്യദിനം പൂജകളില്ല; വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും അയ്യപ്പദർശനത്തിനായി കടത്തിവിടില്ല

മറുനാടൻ മലയാളി ബ്യൂറോ

സന്നിധാനം: കുംഭമാസ പൂജകൾക്കായി ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രനട ഇന്ന് വൈകുന്നേരം 5 മണിക്കാണ് തുറന്നത്.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് വിളക്കുകൾ തെളിച്ചു. തുടർന്ന് ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപം തെളിക്കുകയായിരുന്നു.

ശേഷം പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്‌നി പകർന്നു. ഇന്ന് ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. ആദ്യദിനം പൂജകൾ ഒന്നുമില്ല കുംഭമാസം ഒന്നായ 13-ാം തീയതി പുലർച്ചെ 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും നടക്കും. 5.20ന് മഹാഗണപതി ഹോമം. 6 മണി മുതൽ 11മണി വരെ നെയ്യഭിഷേകം. 7.30 ന് ഉഷപൂജ, 7.45 ന് ബ്രഹ്മരക്ഷസ്സ് പൂജ, 12 മണിക്ക് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം.12.30 ന് ഉച്ചപൂജ കഴിഞ്ഞ് 1 മണിക്ക് ക്ഷേത്രനട അടയ്ക്കും.വൈകുന്നേരം 5 മണിക്ക് നട വീണ്ടും തുറക്കും. 6.30ന് ദീപാരാധന. 6.45 ന് പടിപൂജ, 8.30 ന് അത്താഴ പൂജ എന്നിങ്ങനെയാണ് പൂജാ ചടങ്ങുകൾ.

വെർച്വൽ ക്യൂ വഴി പാസ്സ് ലഭിക്കാത്ത ആരെയും ഇക്കുറി ശബരിമല അയ്യപ്പദർശനത്തിനായി കടത്തിവിടുകയില്ല. കുംഭമാസ പൂജകൾ പൂർത്തിയാക്കി കലിയുഗവരദസന്നിധി ഫെബ്രുവരി 17ന് രാത്രി 9 ന് ഹരിവരാസനം പാടി അടയ്ക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP