Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിളക്കുമാടങ്ങളിൽ മൺചിരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടി പാടി നൃത്തം ചവിട്ടുന്ന തീർത്ഥാടക സംഘങ്ങൾ; സന്ധ്യയിൽ ദീപപ്രഭയിൽ കുളിച്ച് മനോഹരിയാകുന്ന പമ്പയുടെ കാഴ്ചയും; ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും ചൊവ്വാഴ്ച

വിളക്കുമാടങ്ങളിൽ മൺചിരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടി പാടി നൃത്തം ചവിട്ടുന്ന തീർത്ഥാടക സംഘങ്ങൾ; സന്ധ്യയിൽ ദീപപ്രഭയിൽ കുളിച്ച് മനോഹരിയാകുന്ന പമ്പയുടെ കാഴ്ചയും; ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും പമ്പാസദ്യയും ചൊവ്വാഴ്ച

എസ്.രാജീവ്‌

ശബരിമല: മകരവിളക്ക് കാലത്തെ ആചാര പെരുമേയേറിയ പ്രധാന ചടങ്ങുകളായ പമ്പവിളക്കും,പമ്പാസദ്യയും ചൊവ്വാഴ്ച നടക്കും. എരുമേലിയിൽ പേട്ടതുള്ളിയെത്തുന്ന തീർത്ഥാടക സംഘങ്ങൾ കരിമല താണ്ടിപമ്പയിലെത്തി പമ്പാ സദ്യയുണ്ട് പമ്പവിളക്കിന് ശേഷമാണ് മകരവിളക്കിന് മലകയറുന്നത്. പമ്പയിലെത്തുന്ന സംഘങ്ങളിലെ എല്ലാവരും ചേർന്ന് ഗുരുസ്വാമിയുടെ നിർദേശപ്രകാരം സദ്യവട്ടങ്ങൾ ആലോചിക്കും. ഇന്ന് രാവിലെ എല്ലാവരും ചേർന്നാണ് സദ്യ ഒരുക്കുന്നത്.

പാചകം പൂർത്തിയായി നിലവിളക്ക് കൊളുത്തി ആദ്യം അയ്യപ്പസ്വാമിക്ക് വിളമ്പും, പിന്നെയാണ് ബാക്കിയുള്ള അയ്യപ്പന്മാർ കഴിക്കുക. അന്ന് വൈകിട്ടാണ് പമ്പവിളക്ക് ഈറയും, കാട്ടുകമ്പുകളും, വാഴ പോളയും ചേർത്ത് കെട്ടിയുണ്ടാക്കിയ സ്തൂപങ്ങളുടെ രൂപത്തിലുള്ള വിളക്കുമാടങ്ങളിൽ മൺചിരാതുകളിൽ വിളക്ക് തെളിച്ച് ശിരസിലേന്തി ആടി പാടി നൃത്തം ചവിട്ടിയാണ് ഭക്തജന സംഘങ്ങൾ നദിയിലൊഴുക്കുന്നത്.സന്ധ്യയിൽ ദീപപ്രഭയിൽ പമ്പ മനോഹരമാകും.അയ്യപ്പൻ മഹിഷിയെ നിഗ്രഹിച്ചതിന്റെ സ്മരണ പുതുക്കൽ ചടങ്ങായാണ് പമ്പ വിളക്ക് നടത്തുന്നത്. പമ്പാ സദ്യയിൽ അയ്യപ്പസ്വാമി പങ്കെടുക്കുന്നുവെന്നാണ് വിശ്വാസം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP