Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകരസംക്രമ പൂജാ സമയക്രമത്തിൽ ഇക്കുറി മാറ്റം; സംക്രമ പൂജ 15 ന് പുലർച്ചെ 2.9 ന്; 14 ന് രാത്രി തിരുനട അടയ്ക്കില്ലെന്ന സവിശേഷതയും ഇത്തവണ; ഭക്തർക്ക് പുലർച്ചെ വരെ ദർശന സൗകര്യം

മകരസംക്രമ പൂജാ സമയക്രമത്തിൽ ഇക്കുറി മാറ്റം; സംക്രമ പൂജ 15 ന് പുലർച്ചെ 2.9 ന്;  14 ന് രാത്രി തിരുനട അടയ്ക്കില്ലെന്ന സവിശേഷതയും ഇത്തവണ; ഭക്തർക്ക് പുലർച്ചെ വരെ ദർശന സൗകര്യം

എസ്.രാജീവ്‌

 ശബരിമല: മകരസംക്രമ പൂജാ സമയക്രമത്തിൽ ഇക്കുറി മാറ്റം. പതിവിന് വിപരീതമായി 15 ന് പുലർച്ചെ 2.9 നാണ് സംക്രമ പൂജ നടക്കുക. സൂര്യൻ ധനു രാശിയിൽ നിന്നും മകരം രാശിയിലേക്ക് കടക്കുന്ന 2.9 നാവും മകരസംക്രമ പൂജയും സംക്രമാഭിഷേകവും നടക്കുന്നത്. തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ നിന്നും പ്രത്യേക ദൂതൻവശം കൊടുത്തു വിടുന്ന നെയ്യാണ് സംക്രമ ദിനത്തിൽ ഭഗവാന് അഭിഷേകത്തിനായി ഉപയോഗിക്കുകുന്നത് . സംക്രമപൂജയോട് അനുബന്ധിച്ച് 14 ന് രാത്രി തിരുനട അടയ്ക്കില്ലെന്നൊരു പ്രത്യേകത കൂടി ഇത്തവണയുണ്ട്. അതുു കൊണ്ടു തന്നെ പുലർച്ചെ വരെ ഭക്തർക്ക് ദർശന സൗകര്യവുമുണ്ടാകും.

15 ന് പുലർച്ചെ സംക്രമ പൂജകൾക്ക് ശേഷം രണ്ടരയോടെ മാത്രമാണ് ഹരിിവരാസനം പാടി നട അടയ്ക്കുന്നത്. 13 ന് വൈകിട്ട് ആചാര്യ വരണം, വൈകിട്ട് പ്രാസാദ ശുദ്ധി, 14ന് രാവിലെഗണപതി ഹോമത്തിന് ശേഷം ബിംബ ശുദ്ധി ക്രിയ എന്നിവ നടക്കും. 14 ന് വൈകിട്ട് 4ന് നട തുറന്ന് പതിവ് ചടങ്ങിന് ശേഷം അത്താഴ പൂജ കഴിഞ്ഞ് സംക്രമപൂജയ്ക്കു ള്ള ഒരുക്കങ്ങൾ ആരംഭിക്കും. തുടർന്ന് സംക്രമ പൂജകൾ അടക്കം നടക്കും. വൈകിട്ട് 6.40 ന് തിരുവാഭരണം ചാർത്തി ദീപാരാധന നടക്കും. ഈ സമയം ആകാശനീലിമയിൽ മകര നക്ഷത്രം മിഴി തുറക്കും കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതിയും തെളിയും.

15 ന് വൈകിട്ട് ശരംകുത്തിയിൽ എ ത്തുന്ന തിരുവാഭരണ ഘോഷയാ ത്രയെ ശബരിമല ദേവസ്വം എക്‌സി ക്യൂട്ടീവ് ഓഫീസർ വി എസ്.രാജേ ന്ദ്രപ്രസാദിന്റെനേതൃത്വത്തിൽ സ്വീകരിച്ച് സന്നിധാനത്തെക്കാനയിക്കും. പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ആംഗങ്ങളായ വിജയകുമാർ, കെ. എസ് രവി, സ്‌പെഷ്യൽ കമ്മീഷണ ർ മനോജ് എന്നിവർ ചേർന്ന് സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഛരര് മഹേഷ് മോഹനരും മേൽശാന്തി സുധീർ നമ്പൂതിരിയും ചേർന്ന് തിരുവാഭര ണ പേടകം ഏറ്റുവാങ്ങി സോപാനത്തെത്തിച്ച് തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടത്തും.ഭഗവാന് ചാർത്താനുള്ള തിരുവാഭരണവും വഹിച്ചുകൊ ണ്ടുള്ള ഘോഷയാത്ര 13 ന് ഉച്ചയ്ക്ക് ഒരു മണിക്ക് പന്തളം വലിയകോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും
19 ന് കളഭം നടക്കും .

20ന് മാളികപ്പുറത്ത് ഗുരുതി, 21 ന് പന്തളം രാജാവിന്റെ ദർശനത്തിന് ശേഷം രാവിലെ 7 ന് നടയടയ്ക്കുന്നതോടെ 60 ദിവസം നീണ്ടു നിന്ന മണ്ഡല മകരവിളക്ക് തീർ ത്ഥാടനത്തിന് സമാപനമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP