Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രണ്ട് തീർത്ഥാടകർക്ക് മലേറിയ സ്ഥിരീകരിച്ചു; കുടിവെള്ളമടക്കം കർശന പരിശോധന; ഫോഗിങ് അടക്കമുള്ള പ്രതിരോധ നടപടികളും; സന്നിധാനത്ത് അതീവജാഗ്രതയോടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും

രണ്ട് തീർത്ഥാടകർക്ക് മലേറിയ സ്ഥിരീകരിച്ചു; കുടിവെള്ളമടക്കം കർശന പരിശോധന; ഫോഗിങ് അടക്കമുള്ള പ്രതിരോധ നടപടികളും; സന്നിധാനത്ത് അതീവജാഗ്രതയോടെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ വകുപ്പും

എസ്.രാജീവ്

 ശബരിമല : ദർശനത്തിനെത്തിയ രണ്ട് തീർത്ഥാടകർക്ക് മലേറിയ ബാധ. ആശങ്കയോടെ ആരോഗ്യ വകുപ്പ്. മണ്ഡല പൂജയോടനുബന്ധിച്ച് പ്രതിദിനം ലക്ഷത്തിലധികം തീർത്ഥാടകർ ശബരിമലയിലേക്കെത്തുന്ന സാഹചര്യത്തിൽ പകർച്ച വ്യാധികൾ തടയുന്നതിനായി സന്നിധാനത്തും പരിസര പ്രദേശങ്ങളിലും അതീവ ജാഗ്രതയൊരുക്കി ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും. മലേറിയ ബാധ സ്ഥിരീകരിച്ചതോടെ കുടിവെള്ളമടക്കം കർശനമായ പരിശോധനകൾക്ക് വിധേയമാക്കാനും ഫോഗിങ്ങ് അടക്കമുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കാനുമുള്ള തീവ്ര നീക്കത്തിൽ ആരോഗ്യ വിഭാഗം.

ഹോട്ടലുകൾ അടക്കമുള്ള ഭക്ഷണ ശാലകളിൽ ആരോഗ്യ വിഭാഗവും പരിശോധനകൾ കശനമാക്കിയിട്ടുണ്ട്. ദർശനത്തിന് എത്തിയ രണ്ട് ആന്ധ്രപ്രദേശ് സ്വദേശികൾക്ക് മലേറിയ സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടികൾ. പനി ബാധയെതുടർന്ന് സന്നിധാനത്തെ ഗവൺമെന്റ് ആശുപത്രിയിൽ ചികിൽസ തേടിയ ഇരുവരുടെയും രക്തം പരിശോധിച്ചതിലൂടെയാണ് മലേറിയയെന്ന് സ്ഥിരീകരിച്ചത്. പ്രാഥമിക ചികിൽസ നൽകിയ ശേഷം ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദഗ്ധ ചികിൽസക്കായി അയച്ചു. മലേറിയ സ്ഥിരീകരിച്ച സാഹചര്യത്തിൽ നിലയ്ക്കലിലും പമ്പയിലും സന്നിധാനത്തുമടക്കമുള്ള ഹോട്ടലുകളിലടക്കം ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷാ വകുപ്പും പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.ഹോട്ടലുകളിലെ ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും അടുക്കള പ്രവർത്തിക്കുന്ന ഭാഗത്തെ ശുചിത്വവും കർശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പമ്പ മുതലുള്ള ശരണ പാതകളിലടക്കമുള്ള കുടിവെള്ള കിയോസ്‌ക്കുകളുടെ പരിസരം വൃത്തിയാക്കുന്നതിനും ക്ലോറിൻ അടക്കമുള്ളവ ഉപയോഗിച്ച് അണുവിമുക്തമാക്കുന്നതിനും മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ആരോഗ്യ വിഭാഗം സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP