Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എണ്ണിത്തിട്ടപ്പെടുത്താനാവാതെ കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ ഭണ്ഡാരത്തിൽ; സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ; നാണയങ്ങൾ തൂക്കി ബാങ്കിന് കൈമാറുന്ന സമ്പ്രദായത്തിന് തുടക്കം

എണ്ണിത്തിട്ടപ്പെടുത്താനാവാതെ കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ ഭണ്ഡാരത്തിൽ; സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ; നാണയങ്ങൾ തൂക്കി ബാങ്കിന് കൈമാറുന്ന സമ്പ്രദായത്തിന് തുടക്കം

എസ്.രാജീവ്‌

ശബരിമല : സന്നിധാനത്ത് ഇനി മുതൽ കാണിക്ക എണ്ണുന്നത് തിരുപ്പതി മോഡലിൽ. കോടിക്കണക്കിന് രൂപയുടെ നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്താനാകാതെ സന്നിധാനത്തെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടിയ സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ തിരുപ്പതി മോഡലിലാക്കിയത്. എട്ടു കോടിയോളം രൂപയുടെ നാണയങ്ങളാണ് എണ്ണിത്തിട്ടപ്പെടുത്താനാകാതെ ഭണ്ഡാരത്തിൽ കുമിഞ്ഞുകൂടി കിടക്കുന്നത്. നാണയങ്ങൾ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി ബാങ്കിന് കൈമാറുന്ന രീതിയാണ് ഞായറാഴ്ച മുതൽ ആരംഭിച്ചിരിക്കുന്നത്.

ഒരു രൂപയുടെ 264 നാണയങ്ങൾ ചേരുമ്പോൾ ഒരു കിലോഗ്രാം ആകും. ഇതേ മാതൃകയിലാണ് നാണയങ്ങൾ ഇനി മുതൽ തരം തിരിച്ച് എണ്ണിത്തിട്ടപ്പെടുത്തുക. ശ്രീകോവിലിന് മുമ്പിലെ പ്രധാന കാണിക്കയിലെയും സന്നിധാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന 145 കാണിക്ക വഞ്ചികളിലെയും പണമാണ് ഭണ്ഡാരത്തിൽ എത്തുന്നത്. പുതിയ ഭണ്ഡാരത്തിന്റെ സ്ഥല പരിമിതി മൂലം കാണിക്ക എണ്ണി തിട്ടപ്പെടുത്താൻ കൂടുതൽ ജീവനക്കാരെ നിയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കാണിക്ക എണ്ണൽ തിരുപ്പതി മോഡലിലാക്കാൻ ബോർഡ് ആലോചിച്ചത്.

നാണയങ്ങൾ തരം തിരിക്കുന്നതിനായി നാല് മെഷീനുകൾ ഭണ്ഡാരത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ഈ മെഷീനുകൾ വഴി തരം തിരിച്ചെടുക്കുന്ന നാണയങ്ങൾ പഴയ ഭണ്ഡാരത്തിൽ എത്തിച്ചാണ് എണ്ണി തൂക്കം കാണായ്ക്കയായി ലഭിക്കുന്ന നാണയങ്ങൾ ഹൈക്കോടതിയുടെയും ദേവസ്വം ബോർഡിന്റെയും അംഗീകാരം ലഭിച്ചതോടെയാണ് നാണയം തൂക്കി ബാങ്കിന് മാറുന്ന രീതി നടപ്പിലാക്കിയതെന്ന് ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ വി എസ് രാജേന്ദ്ര പ്രസാദ് പറഞ്ഞു. ശബരിമല ദർശനമടക്കമുള്ള കാര്യങ്ങൾ തിരുപ്പതി മോഡൽ ആക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാരും ദേവസ്വം ബോർഡും ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ്കാണിക്കയെണ്ണൽ തിരുപ്പതി മോഡലാക്കിയതെന്നതും ശ്രദ്ധേയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP