Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ കർപ്പൂരാഴി; വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്രയുടെ ഉത്സവലഹരിയിൽ ആറാടി സന്നിധാനം; അയ്യന് ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ

ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ കർപ്പൂരാഴി;  വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്രയുടെ ഉത്സവലഹരിയിൽ ആറാടി സന്നിധാനം; അയ്യന് ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത് സന്നിധാനത്തെ പൊലീസ് ഉദ്യോഗസ്ഥർ

എസ്.രാജീവ്‌

 ശബരിമല : ശരണം വിളികളാൽ ഭക്തിസാന്ദ്രമായ സന്ധ്യയിൽ ശബരീശ സന്നിധിയിൽ പൊലീസ് അയ്യപ്പന്മാർ കർപ്പൂരാഴി നടത്തി. ശനിയാഴ്‌ച്ച വൈകീട്ട് ദീപാരാധനയ്ക്ക് ശേഷമാണ് സന്നിധാനത്തെ ഭക്തി സാന്ദ്രമാക്കിക്കൊണ്ടുള്ള കർപ്പൂരാഴി നടന്നത്. തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി അരീക്കര മന എ.കെ സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുമുറ്റത്തെ കൊടിമര ചുവട്ടിൽ പ്രത്യേകം തയ്യാറാക്കിയ ഓട്ടുരളിയിൽ കർപ്പൂരദീപം തെളിച്ചു.

തുടർന്ന് നടന്ന നാദവർണ്ണ വിസ്മയതീർത്ത കർപ്പൂരാഴി ഘോഷയാത്രയിൽ പുലിവാഹനനായ അയ്യപ്പസ്വാമിക്ക് പുറമേ അയ്യപ്പചരിതം വിളിച്ചോതുന്ന കഥകളിലെ പുണ്യകഥാപാത്രങ്ങളായ ശിവൻ,പാർവ്വതി,വിഷ്ണു,ബ്രഹ്മാവ്,വാവര് സ്വാമി,ഗണപതി,മുരുകൻ തുടങ്ങിയവരുടെവേഷവിധാനങ്ങൾ അണിനിരന്നു. വാദ്യമേളങ്ങളും കാവടിയാട്ടവും മയൂര നൃത്തവും കൊഴുപ്പേകിയ കർപ്പൂരാഴി ഘോഷയാത്ര അക്ഷരാർത്ഥത്തിൽ സന്നിധാനത്തെയും പരിസരത്തേയും ഉത്സവലഹരിയിൽ ആറാടിച്ചു.

തിരുവനന്തപുരം മണ്ണന്തല ഷാജി സുധാകര പണിക്കരും സംഘവും നയിച്ച സ്പെഷ്യൽ ചെണ്ടമേളയിൽ പഞ്ചാരി,തായമ്പക എന്നിവയ്ക്ക് പുറമേ കളിമേളങ്ങളും തീർത്തു. പരവൂർ വടക്കുംനാഥ കാവടിസംഘം അവതരിപ്പിച്ച കാവടിയാട്ടവും ശ്രദ്ധേയമായി. സന്നിധാനം പൊലീസ് സ്പെഷൽ ഓഫീസർ ആദിത്യയുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ നേതൃത്വം നൽകി. ഫ്‌ളൈ ഓവർ വഴി മാളികപ്പുറം ചുറ്റി വടക്കെ നടയിലൂടെ പതിനെട്ടാം പടിക്ക് താഴെ എത്തി ഘോഷയാത്ര സമാപിച്ചു. സന്നിധാനത്ത് സേവനത്തിനെത്തിയിട്ടുള്ള ദേവസം ജീവനക്കാരും ഭക്തിസാന്ദ്രമായ കർപ്പൂരാഴി ചടങ്ങുകളിൽ പങ്കാളികളായി. ശബരിമലയിൽ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് അയ്യനായി ദക്ഷിണയായി കർപ്പൂരാഴി സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP