Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇനി വേണ്ടത് അഗ്നിശമനസേനയുടെ എതിർപ്പില്ലാ രേഖ മാത്രം; സന്നിധാനത്ത് മൂന്നുവർഷമായി നിർത്തിവച്ചിരുന്ന വെടി വഴിപാട് വീണ്ടും തുടങ്ങുന്നു; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ച് വഴിപാട് പുനഃ രാരംഭിക്കാൻ ആലോചിച്ച് ബോർഡ്

ഇനി വേണ്ടത് അഗ്നിശമനസേനയുടെ എതിർപ്പില്ലാ രേഖ മാത്രം; സന്നിധാനത്ത് മൂന്നുവർഷമായി നിർത്തിവച്ചിരുന്ന വെടി വഴിപാട് വീണ്ടും തുടങ്ങുന്നു; സുരക്ഷാ പ്രശ്‌നങ്ങൾ പരിഹരിച്ച് വഴിപാട് പുനഃ രാരംഭിക്കാൻ ആലോചിച്ച് ബോർഡ്

എസ്.രാജീവ്


ശബരിമല: കഴിഞ്ഞ മൂന്നു വർഷക്കാലമായി വെടിയൊച്ച നിലച്ചിരുന്ന സന്നിധാനത്ത് വീണ്ടും വെടിയൊച്ച മുഴങ്ങാൻ വഴിതെളിയുന്നു. പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ പ്രശ്‌നങ്ങൾ മുൻനിർത്തിയാണ് ശബരിമലയുടെ ചരിത്രത്തോളം തന്നെ പഴക്കമുള്ള വെടിവഴിപാട് നിരോധിച്ചത്. വെടി വഴിപാട് പുനരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോർഡ് നൽകിയ അപേക്ഷയെ തുടർന്ന് ജില്ലാ ഫയർ ഓഫീസർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച സന്നിധാനത്തെത്തി പരിശോധനകൾ നടത്തിയതോടെയാണ് നടപടികൾക്ക് തുടക്കമായത്.

അഗ്‌നി ശമന സേനയുടെ അനുമതി ലഭിക്കാത്തതായിരുന്നു വെടിവഴിപാട് പുനരാംരംഭിക്കുന്നതിന് പ്രധാനമായും തടസം സൃഷ്ടിച്ചിരുന്നത്. കതിന പൊട്ടിക്കുന്നതിനുള്ള ലൈസൻസിനാണ് കരാറുകാരൻ അപേക്ഷ നൽകിയിരിക്കുന്നത്. ഈ അപേക്ഷയിന്മേലുള്ള അഗ്‌നിസമന സേനയുടെ റിപ്പോർട്ട് വെള്ളിയാഴ്ച നൽകുമെന്ന് ജില്ലാ ഫയർ ഓഫീസർ പറഞ്ഞു. അഗ്‌നിശമസേനയുടെ എൻ ഒ സി ഉടൻ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കതിന പൊട്ടിക്കുന്ന സ്ഥലത്ത് വൻതോതിൽ വെടിമരുന്ന് സംഭരിക്കാൻ പാടില്ല, സുരക്ഷിതമായ ദൂരത്തിൽ ഒരു ദിവസത്തേക്കുള്ള വെടിമരുന്ന് മാത്രമെ സൂക്ഷിക്കാൻ പാടുള്ളൂ,മതിയായ അഗ്‌നിസുരക്ഷ സംവിധാനം ഉറപ്പാക്കണം എന്നീ കർശന നിർദേശങ്ങളിന്മേലാണ് അനുമതി നൽകുക. മുൻ കാലങ്ങളിലെന്ന പോലെ തന്നെ വലിയ നടപ്പന്തലിന് പിന്നിൽ കൊപ്രാ കളത്തിന്റെ സമീപത്താകും വെടിവഴിപാട് നടത്തുക. എൽ ഇ 2 ലൈസൻസിനുള്ള അപേക്ഷയിന്മേൽ വിവിധ വകുപ്പുകളുടെ അനുമതി ഉടൻ ലഭിക്കും. വന മേഖല ആയതിനാൽ അടിയന്തിര ഘട്ടങ്ങളിൽ ഫയർ എൻജിനുകളടക്കമുള്ള വാഹനങ്ങൾക്ക് കടന്നുചെല്ലാൻ കഴിയുന്ന പ്രവേശനമാർഗ്ഗം വേണമെന്ന പൊതു നിബന്ധന
കാനനക്ഷേത്രമായ ശബരിമലയിൽ കഴിയില്ല. അതിനു പകരമായി കൂടുതൽ ഫയർ ഹൈഡ്രന്റുകളും കൈകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന അഗ്‌നിശമന ഉപകരണങ്ങളും അധികമായി ലഭ്യമാക്കണമെന്നും അഗ്‌നിശമന സേന കലക്ടർക്ക് നൽകുന്ന റിപ്പോർട്ടിൽ ഉണ്ടാകും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP