Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസങ്ങൾ പഴക്കമുള്ള സാമ്പാറും ചമ്മന്തിയും മസാല ദോശയുടെ മസാലയും മറ്റു കറികളും; പാചകത്തിന് നിലവാരം കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ എണ്ണ; അടുക്കളയിൽ വൃത്തിഹീനമായ അന്തരീക്ഷവും; തീർത്ഥാടകരുടെ പരാതിയിൽ സന്നിധാനത്തെ അയ്യപ്പാസ് ഹോട്ടൽ പൂട്ടിച്ചു

ദിവസങ്ങൾ പഴക്കമുള്ള സാമ്പാറും ചമ്മന്തിയും മസാല ദോശയുടെ മസാലയും മറ്റു കറികളും; പാചകത്തിന് നിലവാരം കുറഞ്ഞതും കാലപ്പഴക്കമുള്ളതുമായ എണ്ണ; അടുക്കളയിൽ വൃത്തിഹീനമായ അന്തരീക്ഷവും; തീർത്ഥാടകരുടെ പരാതിയിൽ സന്നിധാനത്തെ അയ്യപ്പാസ് ഹോട്ടൽ പൂട്ടിച്ചു

എസ്.രാജീവ്

ശബരിമല : പഴകിയ ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുവെന്ന തീർത്ഥാടകരുടെ വ്യാപക പരാതിയെ തുടർന്ന് സന്നിധാനം എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റിന്റെ നിർദേശ പ്രകാരം ഹോട്ടൽ അടച്ചു പൂട്ടി. കൊപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന അയ്യപ്പാസ് ഹോട്ടലാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ സന്നിധാനം എസ് ഐ ലിബിന്റെ നേതൃത്വത്തിലുള്ള സംഘം അടച്ചു പൂട്ടിയത്.

പഴകിയതും വൃത്തിഹീനവുമായ ഭക്ഷണ പദാർത്ഥങ്ങൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം കഴിഞ്ഞ ദിവസം ഹോട്ടലിൽ മിന്നൽ പരിശോധന നടത്തിയിരുന്നു. തുടർന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നൽകിയ റിപ്പോർട്ടിന്മേലാണ് ഹോട്ടൽ അടച്ചു പൂട്ടാൻ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ദിവസങ്ങൾ പഴക്കമുള്ള സാമ്പാറും ചമ്മന്തിയും മസാല ദോശയുടെ മസാലയും മറ്റ് കറികളുമാണ് ഹോട്ടലിൽ വിൽപ്പന നടത്തിയിരുന്നതെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു.

കാലപ്പഴക്കമുള്ളതും നിലവാരം കുറഞ്ഞതുമായ എണ്ണയാണ് ഭക്ഷണങ്ങൾ പാകം ചെയ്യാൻ ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടിലുണ്ട്. കൂടാതെ ഹോട്ടലിലെ അടുക്കള വൃത്തിഹീനമായ നിലയിലാണ് പ്രവർത്തിക്കുന്നതെന്നും ജീവനക്കാരിൽ പലർക്കും ഹെൽത്ത് കാർഡ് ഇല്ലെന്നും പരിശോധനയിൽ തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹോട്ടലിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തിയതായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. അധികൃതർ അറിയിച്ചു. മുൻ കാലങ്ങളിലും ഈ ഹോട്ടലിനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികൾ ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP