Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സന്നിധാനത്ത് വിർച്വൽ ക്യൂ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണമേറുന്നു; സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത് ഇതര സംസ്ഥാന തീർത്ഥാടകർ; ഏറ്റവുമധികം ഭക്തരെത്തിയത് നവംബർ 29ന്

സന്നിധാനത്ത് വിർച്വൽ ക്യൂ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണമേറുന്നു; സംവിധാനം കൂടുതൽ ഉപയോഗിക്കുന്നത് ഇതര സംസ്ഥാന തീർത്ഥാടകർ; ഏറ്റവുമധികം ഭക്തരെത്തിയത് നവംബർ 29ന്

എസ്.രാജീവ്‌

ശബരിമല : വിർച്വൽ ക്യൂ സംവിധാനം വഴി ദർശനം നടത്തുന്നതിനായി തീർത്ഥാടകരുടെ തിരക്കേറുന്നു. മണ്ഡലമാസ തീർത്ഥാടനം ആരംഭിച്ച ശേഷം വിർച്വൽ ക്യൂ സംവിധാനം വഴി ബുധനാഴ്ച വൈകീട്ട് നാല് മണി വരെ 3,36,955 തീർത്ഥാടകർ ശബരിമലയിൽ ദർശനം നടത്തി. നവംബർ 29 നായിരുന്നു ഏറ്റവും കൂടുതൽ പേർ ദർശനം നടത്തിയത്. അന്ന് 28934 അയ്യപ്പഭക്തർ വിർച്വൽ ക്യൂ വഴി ദർശനം നടത്തി.

കേരളാപൊലീസിന്റെ പ്രത്യേക വെബ്‌സൈറ്റിലൂടെയാണ് ക്യു നിയന്ത്രിക്കുന്നത്. ഓൺലൈനായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന രേഖയുമായി വേണം അനുവദിച്ച സമയത്ത് പമ്പയിൽ ക്യൂവിൽ പ്രവേശിക്കാൻ. രജിസ്‌ട്രേഷൻ സ്ലിപ്പ് പരിശോധിച്ച് ഫോട്ടോ അടക്കമുള്ള പുതിയ സ്ലിപ്പ് സ്‌കാൻ ചെയ്ത് നൽകും. ഈ സ്ലിപ്പ് സന്നിധാനത്ത് വിർച്വൽ ക്യൂ ഉള്ള പൊലീസ് ഉദ്യോഗസ്ഥർ പരിശോധിച്ച് സന്നിധാനത്ത് പ്രത്യേക ക്യൂവിൽ കടത്തിവിടും. സുഗമമായ ദർശനത്തിന് സാഹചര്യമൊരുക്കുന്നതിനാണിത്.

പമ്പ, മരക്കൂട്ടം, സന്നിധാനം എന്നിവിടങ്ങളിൽ വെർച്വൽക്യൂ പരിശോധനയ്ക്കായി പ്രത്യേകം പൊലീസിനെ നിയോഗിച്ചിട്ടുണ്ട്. മലയാളികളെ അപേക്ഷിച്ച് ഇതര സംസ്ഥാന തീർത്ഥാടകർ തന്നെയാണ് വിർച്വൽ ക്യൂ സംവിധാനം ഏറെ ഉപയോഗിക്കുന്നത്. വരും ദിവസങ്ങളിൽ വിർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനത്തിനെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വൻ വർദ്ധനയാകും അനുഭവപ്പെടുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP