Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യനെ കൺകളിർക്കെ കാണാൻ എത്തുന്ന ഭക്തർക്ക് നിത്യവും പ്രകാശം ചൊരിഞ്ഞ് കെടാവിളക്ക്; സന്നിധാനത്തെ തിരുമുറ്റത്ത് അഗ്നികോണിൽ സ്ഥാപിച്ച കെടാവിളക്ക് ദേവചൈതന്യത്തെ പ്രീതിപ്പെടുത്താനും വണങ്ങാനും ആരാധിക്കാനും

അയ്യനെ കൺകളിർക്കെ കാണാൻ എത്തുന്ന ഭക്തർക്ക് നിത്യവും പ്രകാശം ചൊരിഞ്ഞ് കെടാവിളക്ക്; സന്നിധാനത്തെ തിരുമുറ്റത്ത് അഗ്നികോണിൽ സ്ഥാപിച്ച കെടാവിളക്ക് ദേവചൈതന്യത്തെ പ്രീതിപ്പെടുത്താനും വണങ്ങാനും ആരാധിക്കാനും

എസ്.രാജീവ്

ശബരിമല: അയ്യപ്പ ദർശനത്തിനെത്തുന്ന തീർത്ഥാടകർ ഇരുമുടിയിലെ നാളികേരത്തിൽ നിറച്ച നെയ്യ് ഭഗവാന് അഭിഷേകത്തിനായി സമർപ്പിച്ച ശേഷം പ്രസാദമായി ലഭിക്കുന്ന നെയ്യിൽ നിന്നും ഒരു തുടം നെയ്യ് സന്നിധാനത്തെ തിരുമുറ്റത്ത് സ്ഥാപിച്ചിരിക്കുന്ന കെടാവിളക്കിലേക്ക് പകരുന്നത്പഴമയുടെ ആചാരമായിരുന്നു. പക്ഷേ ഇന്നത്തെ തലമുറയ്ക്ക് ഈ ആചാരം അന്യമാണ്. ശബരിമലയിൽ മാസപൂജകളിലടക്കം നട തുറക്കുന്ന വേളയിലെല്ലാം നിത്യവും തെളിഞ്ഞ് പ്രകാശിക്കുന്ന വിളക്കാണിത്.

പതിനെട്ടാം പടിക്ക് മുകളിൽ ശ്രീകോവിന്റെ കിഴക്കുവശത്തായി അഗ്‌നികോണിലാണ് സ്ഥാപിച്ചിരിക്കുന്നത്. 17 വർഷംമുമ്പ് നടത്തിയ ദേവപ്രശ്നത്തിലാണ് പൊന്നമ്പലമേടിന് അഭിമുഖമായി തിരുമുറ്റത്ത് കെടാവിളക്ക് സ്ഥാപിക്കണമെന്ന് നിഷ്‌ക്കർഷിച്ചത്. പതിറ്റാണ്ടുകൾക്ക് മുമ്പ് ആഴികൂട്ടിയിരുന്ന സ്ഥലത്താണ് കെടാവിളക്ക് സ്ഥാപിച്ചിരിക്കുന്നത്.

മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്ടിലെ ദേവചൈതന്യത്തെ പ്രീതിപ്പെടുത്താനും വണങ്ങുന്നതിനും ആരാധിക്കുന്നതിനും വേണ്ടിയാണ് കെടാവിളക്ക് സ്ഥാപിച്ചത്. ശബരിമലയിലെ 18 മലകളിലും ദൈവികസാന്നിധ്യമുണ്ടെന്നാണ് വിശ്വാസം. പതിനെട്ടാംപടി കയറി തിരുമുറ്റത്തെത്തുന്ന ഭക്തർക്ക് കൊടിമരത്തിന് സമീപത്തുനിന്നും ഇടത്തോട്ട് മാറിയാൽ ഗജാകൃതിയിലുള്ള കവചവുമായി കെടാവിളക്ക് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP