Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണ്ഡലകാല തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കും; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്; നവീകരിച്ച നീലിമല പാത നാളെ തുറക്കും

മണ്ഡലകാല തീർത്ഥാടനത്തിനൊരുങ്ങി ശബരിമല; കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡലകാലത്തിനായി ഇന്ന് നട തുറക്കും; പുതിയ മേൽശാന്തിമാരുടെ സ്ഥാനാരോഹണവും ഇന്ന്; നവീകരിച്ച നീലിമല പാത നാളെ തുറക്കും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: മണ്ഡലകാലത്തിനായി ശബരിമല നട ഇന്ന് തുറക്കും. കോവിഡ് നിയന്ത്രണങ്ങൾ നീക്കിയതിന് ശേഷമുള്ള ആദ്യ മണ്ഡല മകരവിളക്ക് തീർത്ഥാടനകാലമാണ് ഇത്. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് നട തുറക്കും.തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ ഇപ്പോഴത്തെ മേൽശാന്തി എൻ പരമേശ്വരൻ നമ്പൂതിരിയാണ് നട തുറക്കുക.

ശബരിമലയിൽ കണ്ണൂർ മലപ്പട്ടം കിഴുത്രിൽ ഇല്ലത്ത് കെ ജയരാമൻ നമ്പൂതിരിയെയും മാളികപ്പുറത്ത് വൈക്കം ഇണ്ടംതുരുത്തി മന ഹരിഹരൻ നമ്പൂതിരിയെയും പുതിയ മേൽശാന്തിമാരായി അവരോധിക്കുന്ന ചടങ്ങുകൾ പിന്നീട് നടക്കും. തന്ത്രി കണ്ഠര് രാജീവര് കലശം പൂജിച്ച് അഭിഷേകം ചെയ്താണ് മേൽശാന്തിമാരായി അവരോധിക്കുക.

കെഎസ്ആർടിസിയുടെ 500 ബസ് സർവീസ് ശബരിമലയിലേക്ക് നടത്തും. പമ്പ നിലയ്ക്കൽ റൂട്ടിൽമാത്രം 200 ബസ് ഓരോ മിനിറ്റ് ഇടവേളയിലുണ്ടാകും. പമ്പയിലും സന്നിധാനത്തുമായി 18 അടിയന്തര ചികിത്സാകേന്ദ്രമാണ് (ഇഎംസി) സജ്ജീകരിക്കുന്നത്. പമ്പ, സന്നിധാനം, നിലയ്ക്കൽ എന്നിവിടങ്ങളിലായി 2445 ശുചിമുറി ഒരുക്കിയിട്ടുണ്ട്.

അതേസമയം കല്ലും മുള്ളും നിറഞ്ഞ മലകയറ്റം ഇനി അധികം കഠിനമാവില്ല. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകർക്ക് എളുപ്പത്തിൽ മല കയറാനായി നീലിമല പാത നവീകരിച്ചു. പമ്പ മുതൽ ശരംകുത്തി വരെയാണ് പരമ്പരാഗത പാതയിൽ കല്ലുകൾ പാകിയിരിക്കുന്നത്. നവീകരിച്ച പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ വ്യാഴാഴ്ച തുറന്ന് കൊടുക്കും.

പരമ്പരാഗത പാതയിലുടെ നീലിമല ടോപ്പും അപ്പാച്ചിമേടും ശബരീപീഠവും ശരകുത്തിയും പിന്നിട്ട് മരക്കൂട്ടം വഴി സന്നിധാനത്തേക്ക് ഭക്തദജന ലക്ഷങ്ങൾക്ക് ആശ്വാസമാകുന്നത് കല്ല് പാകിയ നിലിമല പാതയാണ്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സർക്കാരിന്റെ തീർത്ഥാടക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാത നവീകരിച്ചിരിക്കുന്നത്. ഏഴ് മീറ്റർ വീതിയിൽ 2750 മീറ്റർ ദൂരത്തിലാണ് കല്ല് പാകിയത്.

കർണാടകത്തിലെ സാദർഹള്ളി, ഹൊസൂർ എന്നിവിടങ്ങളിൽ നിന്നാണ് കല്ലുകൾ എത്തിച്ചത്. പരമ്പരഗത പാതയിൽ തീർത്ഥാടകർക്ക് കയറാനും ഇറങ്ങാനും ഏറെ ബുദ്ധിമുട്ടുണ്ടായിരുന്ന നീലിമല ടോപ്പിലും അപ്പാച്ചിമേട്ടിലും ഒരു വശത്ത് സ്റ്റെപ്പും ക്രമീകരിച്ചിട്ടുണ്ട്. കൈപിടിച്ച് കയറാൻ കൈവരികളുമുണ്ട്. അടിയന്തര സാഹചര്യത്തിൽ ആംബുലൻസുകളും ഇനി നിലിമല പാത വഴി കയറ്റിവിടും.

കഴിഞ്ഞ മാർച്ചിലാണ് നവീകരണ പ്രവർത്തനങ്ങൾ തുടങ്ങിയത്. കൊവിഡും ലോക്ഡൗണും നിർമ്മാണത്തിന് തടസമായിരുന്നു. പരന്പരാഗത പാതയിൽ കല്ല് പാകുന്നതിനെതിരെ ഏറെ വിമർശനങ്ങളുമുണ്ട്. കല്ല് പാകിയാൽ മഴപെയ്യുന്‌പോഴടക്കം തീർത്ഥാടകർ തെന്നി വീഴാൻ ഇടയാകുമെന്നാണ് ആക്ഷേപം.

നവംബർ 17 മുതൽ ഡിസംബർ 27 വരെയാണ് മണ്ഡല ഉത്സവകാലം. മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർത്ഥാടനം 20ന് അവസാനിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP