Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമല മകരവിളക്ക് ഉത്സവം; നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത് ; രണ്ട് ദിവസങ്ങളിലായി ദർശനത്തിനെത്തിയത് 90,000 പേർ

ശബരിമല മകരവിളക്ക് ഉത്സവം; നട തുറന്ന ആദ്യ ദിവസം വരുമാനം രണ്ട് കോടിക്കടുത്ത് ;  രണ്ട് ദിവസങ്ങളിലായി ദർശനത്തിനെത്തിയത്  90,000 പേർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സന്നിധാത്ത് തിരക്ക് കുറഞ്ഞുവെങ്കിലും വരുമാനത്തിൽ വർദ്ധന. നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് രണ്ട് ദിവസത്തെ വരുമാനം. ശബരിമലയിൽ മകരവിളക്കിന് നട തുറന്ന ആദ്യ ദിവസം മാത്രം രണ്ട് കോടിക്കടുത്തായിരുന്നു വരുമാനം. പമ്പയിലേക്ക് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് ഏർപ്പെടുത്തി.

ഞായറാഴ്ച രാവിലെ മാത്രമാണ് വലിയ തിരക്ക് ഉണ്ടായത്. പിന്നീട് തിരക്ക് കുറഞ്ഞു. മകരവിളക്ക് ഉത്സവത്തിന് നടതുറന്നതിന് ശേഷം രണ്ട് ദിവസമായി 90,000 പേരാണ് മല ചവിട്ടിയത്. തിരക്ക് കൂടുമെന്ന പ്രതീക്ഷയിൽ അപ്പം, അരവണ കൗണ്ടർ ഉൾപ്പടെ അധികമായി തുറന്നു. 31 ഒന്ന് തിയതികളിലെ വരുമാനമാണ് നാല് കോടി എഴുപത്തിയഞ്ച് ലക്ഷം രൂപ. ഇതിൽ രണ്ട് കോടി നടവരുമാനമാണ്. ബാക്കി അപ്പം അരവണവിൽപ്പയിലൂടെ കിട്ടിയതാണ്. മറ്റ് സംസ്ഥാനങ്ങളിൽ കോവിഡ് നിയന്ത്രണങ്ങൾ കർശനമായതാണ് തിരക്ക് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ.

മകരവിളക്ക് കൂടി ദർശിച്ച് മടങ്ങാനായി വരും ദിവസങ്ങളിൽ കൂടുതൽ തീർത്ഥാടകരെത്തുമെന്നാണ് ദേവസ്വം ബോർഡിന്റ പ്രതീക്ഷ. എന്നാൽ, തീർത്ഥാടകർ 12 മണിക്കൂറിൽ കൂടുതൽ സന്നിധാനത്ത് നിൽക്കരുതെന്ന നിർദ്ദേശത്തിൽ ഇളവ് നൽകിയിട്ടില്ല. അതേസമയം, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൂടുതൽ തീർത്ഥാടകരുടെ വരവ് കണക്കിലെടുത്ത് ചെങ്ങന്നൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് കെഎസ്ആർടിസി കൂടുതൽ ബസ് സർവീസ് തുടങ്ങി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP