Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംക്രമ പൂജ തൊഴാൻ ശബരീശന് മുമ്പിൽ കൈകൂപ്പി നിന്നത് ഇളയരാജയെന്ന സംഗീത ചക്രവർത്തി; മകര ജ്യോതി ദർശനത്തിന് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ഉള്ളത് പഴുതടച്ച സുരക്ഷ; തിരുവാഭരണ ഘോഷയാത്ര 5 മണിക്ക് ശരംകുത്തിയിലെത്തും; പൊന്നമ്പലമേട്ടിലെ ദിവ്യ ജ്യോതി കണ്ട് സായുജ്യം അണയാൻ എത്തിയത് ഭക്തലക്ഷങ്ങൾ

സംക്രമ പൂജ തൊഴാൻ ശബരീശന് മുമ്പിൽ കൈകൂപ്പി നിന്നത് ഇളയരാജയെന്ന സംഗീത ചക്രവർത്തി; മകര ജ്യോതി ദർശനത്തിന് സന്നിധാനത്തേക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ; കർശന നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്; പമ്പയിലും സന്നിധാനത്തും നിലയ്ക്കലിലും ഉള്ളത് പഴുതടച്ച സുരക്ഷ; തിരുവാഭരണ ഘോഷയാത്ര 5 മണിക്ക് ശരംകുത്തിയിലെത്തും; പൊന്നമ്പലമേട്ടിലെ ദിവ്യ ജ്യോതി കണ്ട് സായുജ്യം അണയാൻ എത്തിയത് ഭക്തലക്ഷങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ഭക്തലക്ഷങ്ങൾ കാത്തിരുന്ന മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായ സംക്രമ പൂജ പുലർച്ചെ 2.9 ന് നടന്നു. തന്ത്രി മഹേഷ് മോഹനരരുടെ മുഖ്യ കാർമികത്വത്തിലായിരുന്നു പൂജകൾ. സംക്രമ പൂജകൾക്ക് ശേഷം 2.30 ന് ഹരിവരാസനം പാടി തിരുനട അടച്ചു. തെന്നിന്ത്യൻ സംഗീതത്തിലെ മുടിചൂടാ മന്നൻ ഇളയരാജയും ചടങ്ങുകൾക്ക് സാക്ഷിയായി ശബരിമലയിൽ എത്തി. ഹരിവരാസനം പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയതാണ് സംഗീത ചക്രവർത്തി.

തുടർന്ന് പുലർച്ചെ നാലിന് മകരവിളക്ക് ഉത്സവത്തിനായി നട തുറന്നു. നാലേകാൽ മുതൽ 7 വരെ നെയ്യഭിഷേകം നടന്നു. ഉഷ പൂജയ്ക്ക് ശേഷം പത്തു മണി മുതൽ ഒരു മണി വരെ നെയ്യഭിഷേകം നടക്കും. ഉച്ചയ്ക്ക് 12 മണി വെരെ മത്രേമേ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കടത്തിവിടു. മകരവിളക്ക് ചടങ്ങുകൾക്കായി നാലിന് നട തുറക്കും. വൈകിട്ട് ആറരയ്ക്കാണ് മകരവിളക്ക്. പന്തളം കൊട്ടാരത്തിൽ നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 5 മണിയോടെ ശരംകുത്തിയിൽ എത്തും.

ശബരിമല ദേവസ്വം എക്സി ക്യൂട്ടീവ് ഓഫീസർ വി എസ്. രാജേ ന്ദ്രപ്രസാദിന്റെ നേതൃത്വത്തിൽ ഘോഷയാത്രെയെ സന്നിധാനത്തേക്ക് സ്വീകരിച്ചാനയിക്കും. പതിനെട്ടാം പടിക്ക് മുകളിൽ കൊടിമരച്ചുവട്ടിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ആംഗങ്ങളായ വിജയകുമാർ, കെ. എസ് രവി, സ്പെഷ്യൽ കമ്മീഷണർ മനോജ് എന്നിവർ സ്വീകരിച്ച് സോപാനത്തേക്കാനയിക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനർ മേൽശാന്തി സുധീർ നമ്പൂതിരി എന്നിവർ ചേർന്ന് തിരുവാഭരണ പേടകം ഏറ്റുവാങ്ങി തിരുനടയിലൈത്തിച്ച് അയ്യപ്പന് തിരുവാഭരണങ്ങൾ ചാർത്തിയുള്ള ദീപാരാധന നടക്കും.

ഈ സമയം ആകാശത്ത് മകര നക്ഷത്രം ഉദിച്ചുയരും. തുടർന്ന് കിഴക്ക് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. പിന്നാലെ മാളികപ്പുറത്തെ അയ്യപ്പൻ ജീവസമാധിയായ മണിമണ്ഡപത്തിൽ നിന്ന് പതിനെട്ടാം പടിയിലേക്ക് അയ്യപ്പന്റെ എഴുന്നള്ളത്ത് നടക്കും. മകരജ്യോതി ദർശനത്തിനായി സന്നിധാനത്തും പരിസരത്തും പതിനായിരക്കണക്കിന് തീർത്ഥാടകരാണ് തമ്പടിച്ചിരിക്കുന്നത്. പമ്പ ഹിൽ ടോപ്പിൽ മകരജ്യോതി ദർശനത്തിന് അനുമതിയില്ല. സന്നിധാനത്തും പരിസരത്തുമായി പത്തോളം വ്യു പോയിന്റുകളുണ്ട്.

തിരുമുറ്റം, മാളികപ്പുറം അന്നദാനമണ്ഡപത്തിന് സമീപം, പാണ്ടിത്താവളം, കൊപ്രാക്കളം, ജീപ്പ്റോഡിന് സമീപം, ശരംകുത്തി, നീലിമല, പമ്പ,പുൽമേട്, പാഞ്ചാലി മേട് തുടങ്ങിയ സ്ഥലങ്ങളിൽ മകരജ്യോതി ദർശനം സാധ്യമാകും. എല്ലായിടത്തും പഴുതടച്ച സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP