Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ത്രിവേണിയിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു; ബലി തർപ്പണത്തിന് എത്തുന്ന അയ്യപ്പന്മാർ ആശങ്കയിൽ; തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കാതെ ദേവസ്വം ബോർഡ്

എസ്.രാജീവ്

ശബരിമല: പമ്പ ത്രിവേണിയിലെ ജലനിരനിരപ്പ് ക്രമാതീതമായി താഴ്ന്നത് ബലി തർപ്പണത്തിനെത്തുന്ന അയ്യപ്പന്മാരെ വലയ്ക്കുന്നു . തർപ്പണ ചടങ്ങുകൾക്കായി നദിയിലിറങ്ങുന്നവർക്ക് മുങ്ങി നിവരാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. ബലിത്തറകൾക്ക് താഴെ മണൽചാക്കുകൾ അടുക്കി തടയിണ നിർമ്മിച്ചിട്ടുണ്ടങ്കിലും ഈ ഭാഗത്ത് രണ്ടടി പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്. വേനൽ കടുത്തത്തോടെ നദിയിലെ നീരൊഴുക്കും ക്രമാതീതമായി കുറഞ്ഞിട്ടുണ്ട്. ഇതു മൂലം ത്രിവേണി അടക്കമുള്ള ഭാഗങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്.

മണ്ഡല - മകരവിളക്കിന്റെ ഭാഗമായി ശബരിഗിരി പദ്ധതിയിലെ കുള്ളാർ ഡാം തുറന്ന് വിട്ട് പമ്പാ ത്രിവേണിയിലെയും അനുബന്ധ കടവുകളിലേയും ജലനിരപ്പുയർത്തണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് ജില്ലാ കളക്ടറൊടാവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിസംബർ 31 മുതൽ ജനുവരി 18 വരെ ദിനംപ്രതി 25,000 ഘന അടി ജലം തുറന്ന് വിടാൻ കളക്ടർ നിർദേദശം നൽകിയിരുന്നു. എന്നാൽ ഇത് നടപ്പാക്കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.

ബലിതർപ്പണം നടത്തി മുങ്ങിക്കുളിച്ച് സകല പാപവും കഴുകി കളഞ്ഞാണ് മല ചവിട്ടുന്നതെന്നതാണ് വിശ്വാസം. ദേവസ്വം ബോർഡ് നിയമിക്കുന്ന കർമ്മികളാണ് താത്കാലിക ബലിപുരകൾ നിർമ്മിച്ച് ഇവിടെ ബലിതർപ്പണചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്നത്. 30 ഓളം കർമ്മികളാണിവിടെയുള്ളത്.

വനവാസകാലത്ത് ദശരഥ മഹാരാജാവിന്റെ മരണമറിഞ്ഞ ശ്രീരാമൻ പിതാവിന്റെ മോക്ഷപ്രാപ്തിക്കായി പമ്പയിൽ ബലിതർപ്പണം നടത്തിയെന്ന വിശ്വാസത്തിലാണ് അയ്യപ്പഭക്തന്മാരിവിടെ തർപ്പണ ചടങ്ങുകൾ നടത്തി വരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP