Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202023Wednesday

പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം; ശബരിമലക്ക് ആവശ്യം രാഷ്ട്രീയ ഇടപെടലില്ലാത്ത സ്വതന്ത്ര ഭരണ സംവിധാനമെന്നും മാർഗദർശക മണ്ഡലിന്റ നേതൃത്വത്തിലുള്ള സന്ന്യാസ ശ്രേഷ്ഠ സംഘം

പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്കായുള്ള അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തം; ശബരിമലക്ക് ആവശ്യം രാഷ്ട്രീയ ഇടപെടലില്ലാത്ത സ്വതന്ത്ര ഭരണ സംവിധാനമെന്നും മാർഗദർശക മണ്ഡലിന്റ നേതൃത്വത്തിലുള്ള സന്ന്യാസ ശ്രേഷ്ഠ സംഘം

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: പമ്പയിലും സന്നിധാനത്തും തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ അപര്യാപ്തമെന്ന് മാർഗദർശക മണ്ഡലിന്റ നേതൃത്വത്തിലുള്ള സന്ന്യാസ ശ്രേഷ്ഠ സംഘത്തിന്റെ വിലയിരുത്തൽ. പെരുനാട് ശുഭാനന്ദ ശാന്തി ആശ്രമ മഠാധിപതി സ്വാമി സത്സ്വരൂപാനന്ദയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ വിവിധ ആശ്രമ മഠാധിപതികൾ അടങ്ങുന്ന സംഘമാണ് വെള്ളിയാഴ്ച രാവിലെ 11 മണിയോടെ നിലയ്ക്കൽ പമ്പ എന്നിവിടങ്ങൾ സന്ദർശിച്ച് ശബരിമലയിലെത്തിയത്.

പമ്പയിലടക്കമുള്ള തീർത്ഥാടകരുമായി സംവദിച്ച് അവരുടെ പ്രശ്‌നങ്ങൾ സന്ന്യാസിമാർ ചോദിച്ചറിഞ്ഞു. പഴയ മീഡിയ സെന്റർ പൊളിച്ചു നീക്കിയ ഭാഗത്ത് പടുത വലിച്ചു കെട്ടിയാൽ പോലും ആയിരത്തോളം തീർത്ഥാടകർക്ക് വെയിലും മഴയുമേൽക്കാതെ വിശ്രമിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായിട്ടു പോലും ദേവസ്വം ബോർഡ് ഇക്കാര്യത്തിൽ അലംഭാവം കാട്ടുകയാണെന്ന് സംഘാംഗമായ സ്വാമി അയ്യപ്പദാസ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എന്തു സൗകര്യങ്ങളാണ് സന്നിധാനത്ത് ഒരുക്കിയതെന്ന് സന്ന്യാസി സംഘം ചോദിച്ചു.

Stories you may Like

സന്നിധാനത്ത് കെഎസ്ഇബിയുടെ പിന്നിലുള്ള പൊളിച്ചുനീക്കപ്പെട്ട ശൗചാലയങ്ങൾക്ക് പകരം സംവിധാനമേർപ്പെടുത്താൻ ബോർഡിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പമ്പാ ആക്ഷൻ പ്ലാൻ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ച 320 കോടി രൂപ പ്രകാരമുള്ള പദ്ധതികൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. പമ്പാ ഹിൽ ടോപ്പിലേക്കുള്ള ഭാഗത്ത് മണ്ണ് ഇടിഞ്ഞിറങ്ങിയ ഭാഗത്ത് മണൽചാക്ക് അടുക്കുന്നതിന് പകരം സംരക്ഷണ ഭിത്തി നിർമ്മിച്ചിരുന്നെങ്കിൽ അയ്യായിരത്തിലധികം ചെറുവാഹനങ്ങൾ പാർക്ക് ചെയ്യാൻ സാധിക്കുമായിരുന്നു.

ചെറുവാഹനങ്ങൾ പമ്പയിലെത്തി തീർത്ഥാടകരെ ഇറക്കി തിരികെ പോകണമെന്ന നിയമം ഇന്ധന ചെലവിനേക്കാളുപരി വായൂ മലിനീകരണം അമടക്കമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് വഴിതെളിക്കുമെന്നും സംഘം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ ഇടപെടലില്ലാതെ സ്വതന്ത്ര ഭരണ സംവിധാനമാണ് ശബരിമലയ്ക്ക് ആവശ്യമെന്നും സംഘം പറഞ്ഞു. വിവിധ മഠാധിപതിമാരായ അയ്യപ്പദാസ്, പ്രജ്ഞാനന്ദ തീർത്ഥപാദർ, തത് സ്വരൂപാനന്ദ, വേദാമൃത ചൈതന്യ, ഋതാനന്ദ, ഗൗരീശാനന്ദ, വിശുദ്ധാനന്ദ, ആനന്ദ ചൈതന്യ, ബോധേന്ദ്ര തീർത്ഥ, സാധു കൃഷ്ണാനന്ദ, അംബികാനന്ദ, കൃഷ്ണാനന്ദ, പ്രണവ് സ്വരൂപാനന്ദ എന്നിവരടങ്ങുന്ന സംഘമാണ് എത്തിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP