Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഭക്തിനിർഭരമായി നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു

ഭക്തിനിർഭരമായി നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിന് സമാപനം: ശബരിമല നട അടച്ചു

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല : നാല്പത്തിയൊന്നു ദിവസത്തെ മണ്ഡലകാലത്തിനു സമാപനത്തോടെ, ശബരിമല നട അടച്ചു . രാവിലെ 10 മുതൽ 111.45 വരെയായിരുന്നു തങ്ക അങ്കി ചാർത്തിയുള്ള മണ്ഡല പൂജകൾ . ഇനി 30 ന് വൈകിട്ട് മകരവിളക്കിനാണ് ക്ഷേത്രം തുറക്കുക. ഭക്ത ലക്ഷങ്ങൾക്ക് ദർശന പുണ്യം നൽകി ശബരിമലയിൽ ഇന്നലെ തങ്ക അങ്കി ചാർത്തി ദീപാരാധന നടന്നിരുന്നു. ശരം കുത്തിയിൽ നിന്ന് തങ്ക അങ്കിയെ ദേവസ്വം ബോർഡിന്റെ പ്രത്യേക പ്രതിനിധികൾ ചേർന്ന് സ്വീകരിച്ചു.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ സന്നിധാനത്തേക്ക്. പതിനെട്ടാം പടി കയറി കൊടിമരച്ചുവട്ടിലെത്തിയ തങ്ക അങ്കി, തന്ത്രിയും മേൽ ശാന്തിയും ചേർന്ന് ഏറ്റുവാങ്ങി. തുടർന്ന് ശ്രീകോവിലിൽ അയ്യപ്പവിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തി. ഇന്നലെ സൂര്യഗ്രഹണം കണക്കിലെടുത്ത് ശബരിമലയിൽ ദർശനസമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാവിലെ ഏഴരമുതൽ പതിനൊന്നര വരെയാണ് നട അടച്ചിട്ടത്. ഇതിനനുസരിച്ച് ഇടത്താവളങ്ങളിൽ തീർത്ഥാടകരെ നിയന്ത്രിച്ചിരുന്നു. നിലയ്ക്കലിൽ നിന്ന് കെഎസ്ആർടിസി അടക്കമുള്ള വാഹനങ്ങളെയും നിയന്ത്രിച്ചിരുന്നു. കനത്ത സുരക്ഷാ വലയത്തിലാണ് സന്നിധാനം. പ്രശ്‌നങ്ങൾ ഒഴിഞ്ഞു നിന്ന ഈ സീസണിൽ റെക്കോർഡ് തീർത്ഥാടകാരുടെ എണ്ണവും, വരുമാനവുമാണ് ഉണ്ടായത്.

156 കോടിക്ക് രൂപയ്ക്ക് മുകളിലാണ് ഇന്നലെ വരെയുള്ള വരുമാനം. കഴിഞ്ഞ വർഷം ഇത് 105 കോടി മാത്രമായിരുന്നു. നാണയങ്ങൾ ഇതുവരെ എണ്ണിയിട്ടില്ല. അതും കൂടി ആകുമ്പോൾ സർവ്വകാല റെക്കോർഡിലേക്ക് വരെ വന്നേക്കാമെന്നാണ് ബോർഡിന്റെ കണക്കുകൂട്ടൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP