Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊട്ടിയൂരിൽ ബുധനാഴ്ച തിരുവോണം ആരാധന; ഉച്ചയ്ക്ക് പൊന്നിൻ ശീവേലി

കൊട്ടിയൂരിൽ ബുധനാഴ്ച തിരുവോണം ആരാധന; ഉച്ചയ്ക്ക് പൊന്നിൻ ശീവേലി

സ്വന്തം ലേഖകൻ

കൊട്ടിയൂർ: കൊട്ടിയൂരിൽ ബുധനാഴ്ച തിരുവോണം ആരാധന. അക്കരെ കൊട്ടിയൂരിൽ മണിത്തറയ്ക്ക് മുകളിൽ കെട്ടിയുണ്ടാക്കുന്ന താത്കാലിക ശ്രീകോവിലിന്റെ നിർമ്മാണം പൂർത്തിയായി. ഞെട്ടിപ്പനയോലകൾ കെട്ടിയാണ് ശ്രീകോവിൽ നിർമ്മിച്ചത്. ബുധനാഴ്ചയാണ് തിരുവോണം ആരാധന. തിരുവോണം ആരാധനനാളിൽ പെരുമാളിനെ തിരുവാഭരണങ്ങളണിയിച്ച് 36 കുടം അഭിഷേകം നടത്തും. ബുധനാഴ്ചയാണ് മത്തവിലാസം കൂത്ത് ആരംഭിക്കുന്നത്. തിരുവോണം ആരാധനയോടനുബന്ധിച്ച് ഉച്ചയ്ക്ക് പൊന്നിൻ ശീവേലി നടത്തും.

ഭക്തജനപ്രവേശനം അനുവദിച്ചിട്ടില്ല. ആരാധനാലയങ്ങളിലെ പ്രവേശനം സംബന്ധിച്ച് സംസ്ഥാന സർക്കാർ നൽകിയ ഇളവുകൾ കൊട്ടിയൂർ വൈശാഖോത്സവത്തിന് ബാധകമല്ലെന്ന് ദേവസ്വം സ്പെഷ്യൽ ഓഫീസർ പി.ടി.വിജയി അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP