Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

1995ന് ശേഷം വീണ്ടും ലുത്തിനിയ പരിഷ്‌ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ; പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തി പോപ് ഫ്രാൻസിസ്: ലുത്തിനിയയിൽ വരുത്തിയത് മൂന്ന് പരിഷ്‌ക്കാരങ്ങൾ

1995ന് ശേഷം വീണ്ടും ലുത്തിനിയ പരിഷ്‌ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ; പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്തി പോപ് ഫ്രാൻസിസ്: ലുത്തിനിയയിൽ വരുത്തിയത് മൂന്ന് പരിഷ്‌ക്കാരങ്ങൾ

സ്വന്തം ലേഖകൻ

വത്തിക്കാൻ സിറ്റി: വർഷങ്ങൾക്ക് ശേഷം കത്താലിക്കരുടെ ദൈനംദിന പ്രാർത്ഥനകളിലൊന്നായ ലുത്തിനിയ പരിഷ്‌ക്കരിച്ച് ഫ്രാൻസിസ് മാർപാപ്പ. പരിശുദ്ധ ദൈവമാതാവിന്റെ ലുത്തിനിയയിൽ അഭയാർഥികൾക്കുള്ള പ്രാർത്ഥന കൂടി ഉൾപ്പെടുത്താനാണ് ഫ്രാൻസിസ് മാർപാപ്പ അനുമതി നൽകിയത്. ഇത് ഉൾപ്പെടെ മൂന്ന് പരിഷ്‌കാരങ്ങൾ മാർപാപ്പ അനുവദിച്ചതായി ആരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയ വക്താവ് അറിയിച്ചു.

കരുണയുടെ മാതാവേ, പ്രത്യാശയുടെ മാതാവേ, അഭയാർഥികളുടെ ആശ്വാസമേ എന്നിവയാണ് പുതിയതായി ചേർക്കുന്നത്. ഇവ യഥാക്രമം തിരുസഭയുടെ മാതാവേ, ദൈവവരപ്രസാദത്തിന്റെ മാതാവേ, പാപികളുടെ സങ്കേതമേ എന്നിവയ്ക്കു ശേഷമാണ് ചേർക്കേണ്ടതെന്നും വത്തിക്കാൻ വക്താവ് അറിയിച്ചു.

ഇറ്റലിയിൽ പ്രചാരം നേടിയ ഒരു മരിയൻ കീർത്തനമാണ് പിന്നീടു ലോകമെമ്പാടുമുള്ള കത്തോലിക്കാ കുടുംബങ്ങളിലെ പ്രാർത്ഥനകളിൽ ഉൾപ്പെടെ ഇടംനേടിയ ലുത്തിനിയ.1995 ൽ അന്നത്തെ മാർപാപ്പ ജോൺ പോൾ രണ്ടാമൻ 'കുടുംബങ്ങളുടെ രാജ്ഞി' എന്ന കൂട്ടിച്ചേർക്കൽ വരുത്തിയ ശേഷം ലുത്തിനിയ പരിഷ്‌കരിക്കുന്നത് ഇപ്പോഴാണ്. അഭയാർത്ഥികളേയും കുടിയേറ്റക്കാരെയും സംരക്ഷിക്കണമെന്നും അദ്ദേഹം സെന്റ് പീറ്റേഴ്‌സ സ്‌ക്വയറിൽ കൂടിയ വിശ്വാസികളോട് അദ്ദേഹം ആവശ്യപ്പെട്ടു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP