Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കരാർ പ്രകാരം മഹാരാഷ്ട്ര കമ്പനി കൊണ്ടു വരേണ്ടിയിരുന്നത് 20 ലക്ഷം കിലോ ശർക്കര; എത്തിച്ചത് വെറും രണ്ട് ലക്ഷം കിലോയും; ലോക്കൽ പർച്ചേസിലൂടെ പരമാവധി അഡ്ജസ്റ്റ് ചെയ്തിട്ടും പ്രതിസന്ധി അതിരൂക്ഷം; ശർക്കര ഇല്ലാതായതോടെ അപ്പവും അരവണയും ഉണ്ടാക്കുക അസാധ്യമായേക്കും; ശബരിമലയിൽ പ്രസാദ വിതരണം തടസ്സപ്പെട്ടേക്കും; വർദ്ദാൻ കമ്പനിക്കെതിരെ നടപടിക്ക് ദേവസ്വം ബോർഡ്

കരാർ പ്രകാരം മഹാരാഷ്ട്ര കമ്പനി കൊണ്ടു വരേണ്ടിയിരുന്നത് 20 ലക്ഷം കിലോ ശർക്കര; എത്തിച്ചത് വെറും രണ്ട് ലക്ഷം കിലോയും; ലോക്കൽ പർച്ചേസിലൂടെ പരമാവധി അഡ്ജസ്റ്റ് ചെയ്തിട്ടും പ്രതിസന്ധി അതിരൂക്ഷം; ശർക്കര ഇല്ലാതായതോടെ അപ്പവും അരവണയും ഉണ്ടാക്കുക അസാധ്യമായേക്കും; ശബരിമലയിൽ പ്രസാദ വിതരണം തടസ്സപ്പെട്ടേക്കും; വർദ്ദാൻ കമ്പനിക്കെതിരെ നടപടിക്ക് ദേവസ്വം ബോർഡ്

എസ് രാജീവ്‌

ശബരിമല : സന്നിധാനത്ത് ശർക്കര ക്ഷാമം രൂക്ഷമായതോടെകരാർ കമ്പനിയക്കെതിരെ നിയമ നടപടിക്കൊരുങ്ങി ദേവസ്വം ബോർഡ്. ശർക്കരയുടെ ലഭ്യതക്കുറവ് മൂലം ശബരിമലയിലെ പ്രധാന പ്രസാദങ്ങളായ അപ്പം, അരവണ എന്നിവയുടെ നിർമ്മാണം കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്ര ആസ്ഥാനമായുള്ള വർദ്ദാൻ ആഗ്രോ പ്രോസസിങ്ങ് ലിമിറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർക്ക് ശബരിമല എ ക്‌സിക്യൂട്ടീവ് ഓഫീസർ നിയമ നടപടി സ്വീകരിക്കുമെന്ന് കാട്ടി നോട്ടീസ് നല്കിയത്.

കരാർ പ്രകാരം വർദ്ദാ ൻ ആഗ്രോപ്രോസസിങ് ലിമിറ്റഡ് കമ്പനി നവംബർ15നകം 10 ലക്ഷം കിലോ ശർക്കരയും മുപ്പതിനകം 10 ലക്ഷം കിലോ ശർക്കരയും ഉൾപ്പടെ 20 ലക്ഷം കിലോ ലഭ്യമാക്കേണ്ടതായിരുന്നു. എന്നാൽ വെറും രണ്ട് ലക്ഷത്തി പതിനെണ്ണായിരം കിലോ ശർക്കര മാത്രമാണ് ഇതുവരെ എത്തിച്ചത്. ഇതോടെ ശർക്കര ക്ഷാമം രൂക്ഷമാകുകയും ഒടുവിൽ ലോക്കൽ പർച്ചേസ് വഴി 10 ലക്ഷം കിലോ ശർക്കര വാങ്ങാൻ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതനുസരിച്ച് തിരുവനന്തപുരത്തുള്ള ശിവാ കൊമേഴ്‌സൽ എന്ന സ്ഥാപനം വഴി 5 ലക്ഷം കിലോ ശർക്കര കഴിഞ്ഞ ആഴ്ച എത്തിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം വാങ്ങി സംഭരിച്ചിരുന്ന ആറ് ലക്ഷം കിലോ ശർക്കര മിച്ചം ഉണ്ടായിരുന്നതിനാലാണ് താല്ക്കാലികമായൊന്ന് പിടിച്ചു നിൽക്കാൻ ബോർഡിനായത്. നിലവിൽ ഒന്നര ലക്ഷം കിലോ ശർക്കര മാത്രമാണ് സ്റ്റോക്കുള്ളത്. ഇത് മൂന്ന് ദിവസത്തെ ഉപയോഗ ത്തിന് മാത്രമേ തികയുകയുള്ളൂ. മൂന്നു മാസം മുമ്പ് വടക്കേ ഇന്ത്യയിലുണ്ടായ പ്രകൃതി ക്ഷോഭ ദുരന്തത്തെ തുടർന്ന് കരിമ്പു കൃഷി വ്യാപകമായി നശിച്ചതാണ് ശർക്കര നിർമ്മാണം പ്രതിസന്ധിയിലാകാൻ ഇടയാക്കിയതെന്നാണ് കരാർ കമ്പനിയുടെ വാദം. ഈ മാസം മുതൽ ശർക്കര നിർമ്മാണം പുനരാരംഭിച്ചതായി ബോർഡിനെ അറിയിച്ചിട്ടുണ്ടെങ്കിലും ബോർഡ് ഇത് പൂർണ്ണമായി വി ശ്വാസത്തിലെടുത്തിട്ടില്ല.

രണ്ട് വർ ഷങ്ങൾക്ക് മുൻപ് വരെ നാല് കമ്പനികൾക്കായി ശർക്കര കരാർ വീതിച്ചു നൽകുന്നതായിരുന്നു രീതി. എന്നാൽ കഴിഞ്ഞ വർഷം മുതൽ കോടതി ഉത്തരവിനെ തുടർന്ന് കരാർ നൽകുന്നത് ഒരു കമ്പനിക്ക് മാത്രമായി ചുരുക്കിയിരുന്നു. ഇതാണ് ഇപ്പോൾ പ്രതിസന്ധിക്ക് ഇടയാക്കിയതും. ഇപ്പോൾ ലോക്കൽ പർച്ചേസ് നൽകി വരുന്ന ശിവാ കൊമേഴ്‌സൽ എന്ന സ്ഥാപനം തിരുവനന്തപുരം , കൊ ല്ലം, എറണാകുളം തുടങ്ങിയ അവ രുടെ ഗോഡൗണിലുണ്ടായിരുന്ന ശർക്കര കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭ്യമാകുന്ന ശർക്കര കൂടി ശേഖരിച്ചാണ് ശബരിമലയിലേക്ക് എത്തിക്കുന്നത്.

ദേവസ്വം ബോർഡിന്റെ പന്തളം, മലയാലപ്പുഴ, എരുമേലി, നിലയ്ക്കൽ എന്നീ ക്ഷേത്രങ്ങളിലും ശിവാ കൊമേഴ്‌സ്യലാണ് ശർക്കര എത്തിക്കുന്നത്. ശബരിമലയിലേക്ക് ഇവർ കൂടുതൽ ശർക്കര എത്തിക്കാൻ തുടങ്ങിയത് മറ്റ് ക്ഷേത്രങ്ങളിലെ ശർക്കര ലഭ്യതയെ ബാധിക്കുമെന്ന ആശങ്കയും ബോർഡിനുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP