Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ണനെ കണ്ട് തൊഴാൻ ബുക്ക് ചെയ്തത് 288 പേർ; എത്തിയത് 88 പേർ

കണ്ണനെ കണ്ട് തൊഴാൻ ബുക്ക് ചെയ്തത് 288 പേർ; എത്തിയത് 88 പേർ

സ്വന്തം ലേഖകൻ

ഗുരുവായൂർ: കണ്ണനെ കണ്ട് തൊഴാൻ ഗുരുവായൂരിൽ ആദ്യദിവസമെത്തിയത് 88 പേർ. 288 പേർ ഓൺലൈനിൽ ബുക്കുചെയതെങ്കിലും 88 പേർ മാത്രമാണ് എത്തിയത്. ഒരുദിവസം 600 പേർക്ക് ദർശനം നടത്താനുള്ള ക്രമീകരണം ദേവസ്വം ഒരുക്കിയിരുന്നു. ബുധനാഴ്ചത്തെ ദർശനത്തിന് 224 പേർ ബുക്ക് ചെയ്തിട്ടുണ്ട്.

കോവിഡ് പശ്ചാത്തലത്തിൽ ഭക്തർ സ്വയംനിയന്ത്രിച്ചതാണ് തിരക്കുകുറയാൻ പ്രധാന കാരണം. ഒമ്പതരയ്ക്ക് തൊട്ടുമുമ്പ് തുടങ്ങി ഉച്ചയ്ക്ക് 12.30-നാണ് ദർശനം അവസാനിച്ചത്. 9.15-ന് 15 പേർ എത്തി. ക്ഷേത്രത്തിൽനിന്ന് നൂറുമീറ്റർ അകലെ വരച്ച വട്ടത്തിനകത്ത് അകലം പാലിച്ചു നിന്നു. വലിയ നടപ്പുരയ്ക്കുമുന്നിലെ കൗണ്ടറിൽ രേഖകൾ പരിശോധിച്ചു. കൈകൾ സാനിറ്റൈസ് ചെയ്തും താപനില പരിശോധിച്ചും ഭക്തരെ പന്തലിലേക്ക് കയറ്റി. ഒറ്റവരിയായി പത്തുപേരെയാണ് ആദ്യം കടത്തിവിട്ടത്.

കൊടിമരത്തിന്റെ വടക്കേ വാതിലിലൂടെ കടന്ന് നാലമ്പല കവാടത്തിൽനിന്നായിരുന്നു ഭക്തർ തൊഴുതത്. ഓരോരുത്തർക്കും 20-25 സെക്കൻഡ് നേരം ലഭിച്ചു. ഇതിനിടെ മിനിറ്റുകളുടെ ഇടവേളയിൽ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് രണ്ട് വിവാഹവും നടന്നു.

ദേവസ്വവും പൊലീസും ആരോഗ്യവിഭാഗവും മികച്ച സജ്ജീകരണങ്ങൾ ഒരുക്കിയിരുന്നു. തൃശ്ശൂർ ഡി.ഐ.ജി. എസ്. സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ്, അഡ്‌മിനിസ്ട്രേറ്റർ എസ്.വി. ശിശിർ തുടങ്ങിയവർക്കായിരുന്നു നേതൃത്വം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP