Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202227Monday

തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശ്ശൂർ പൂരം ഇനി അടുത്ത വർഷം ഏപ്രിൽ 30 ന്; മഴ മൂലം മാറ്റിവച്ച വെടിക്കെട്ട് വൈകിട്ട് 7ന്

തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശ്ശൂർ പൂരം ഇനി അടുത്ത വർഷം ഏപ്രിൽ 30 ന്; മഴ മൂലം മാറ്റിവച്ച വെടിക്കെട്ട് വൈകിട്ട് 7ന്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ; പൂര പ്രേമികളുടെ കണ്ണും കാതും മനസ്സും നിറച്ച് ഈ വർഷത്തെ തൃശ്ശൂർ പൂരത്തിന്റെ ചടങ്ങുകൾ പൂർത്തിയായി. തിരുവമ്പാടി പാറമേക്കാവ് ഭഗവതിമാർ ശ്രീമൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിഞ്ഞതോടെചടങ്ങുകൾ പൂർത്തിയായി. അടുത്തവർഷം ഏപ്രിൽ30 നാണ് പൂരം. പകൽപ്പൂരം മെയ് 1 ന് നടക്കും. പൂര വിളംബരം ഏപ്രിൽ 29നായിരിക്കും

കനത്ത മഴയെ തുടർന്ന് മാറ്റിവെച്ച തൃശ്ശൂർ പൂരം വെടിക്കെട്ട് വൈകീട്ട് ഏഴ് മണിക്ക്. പകൽ വെടിക്കെട്ടിന്റെ കാര്യത്തിൽ അൽപ്പസമയത്തിനകം തീരുമാനം എടുക്കും. കുടമാറ്റത്തിന്റെ സമയത്തടക്കം ഇന്നലെ തൃശ്ശൂർ നഗരത്തിൽ കനത്ത മഴ പെയ്തിരുന്നു. എന്നാൽ മഴയെ അവഗണിച്ച് പൂരത്തിന്റെ ആവേശം ഒട്ടും ചോരാതെ കുടമാറ്റം നടന്നിരുന്നു. എന്നാൽ വെടിക്കെട്ട് നടത്താൻ മഴ വലിയ തടസം സൃഷ്ടിച്ചു.

തൃശ്ശൂർ പൂരം വെട്ടിക്കെട്ട് കാണാനുള്ള നിയന്ത്രണം ഇന്നലെ വലിയ തോതിൽ ആശങ്കയുളവാക്കിയിരുന്നു. പിന്നീട് പൊലീസും ദേവസ്വം അധികൃതരും സർക്കാർ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി. സ്വരാജ് റൗണ്ടിൽ കാണികളെ അനുവദിക്കാത്ത സാഹചര്യത്തിൽ സ്വരാജ് റൗണ്ടിലെ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് വെടിക്കെട്ട് കാണാനുള്ള അവസരം ഒരുക്കിയിരുന്നു. ഇവിടെ 144 കെട്ടിടങ്ങൾക്ക് ബലക്ഷയമുണ്ട്. ഇവയിൽ കയറരുതെന്നും നിർദ്ദേശമുണ്ടായിരുന്നു. ഈ നിലയിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയായപ്പോഴാണ് അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്തിന്റെ ഭാഗമായുള്ള മഴ തൃശ്ശൂർ നഗരത്തിൽ തോരാതെ പെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP