Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ രൂപതകൾ കൂടി; ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ച രൂപകളിൽ മാർ റാഫേൽ തട്ടിലും മോൺ.സെബാസ്റ്റ്യൻ പൊഴലിപറമ്പിലും ബിഷപ്പുമാരാകും; നിയമന ഉത്തരവ് വത്തിക്കാനിൽ നിന്നും പുറപ്പെടുവിച്ചു

സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ രൂപതകൾ കൂടി; ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ച രൂപകളിൽ മാർ റാഫേൽ തട്ടിലും മോൺ.സെബാസ്റ്റ്യൻ പൊഴലിപറമ്പിലും ബിഷപ്പുമാരാകും; നിയമന ഉത്തരവ് വത്തിക്കാനിൽ നിന്നും പുറപ്പെടുവിച്ചു

കൊച്ചി: സീറോ മലബാർ സഭയ്ക്ക് രണ്ടു പുതിയ രൂപതകൾ കൂടി. ഹൈദരാബാദിലെ ഷംഷാബാദും തമിഴ്‌നാട്ടിലെ ഹൊസൂരും കേന്ദ്രീകരിച്ചുള്ള രൂപകകളുടെ പ്രഖ്യാപനം ഇന്നു നടന്നു. ബിഷപ്പുമാരെയും ഇവിടങ്ങളിലേക്ക് നിയമിച്ചു. മാർ റാഫേൽ തട്ടിൽ ഷംഷാബാദിന്റെയും മോൺ.സെബാസ്റ്റ്യൻ പൊഴലിപറമ്പിൽ ഹൊസൂരിന്റെയും ബിഷപ്പുമാരാകും.

വത്തിക്കാൻ സമയം ഉച്ചയ്ക്ക് 12ന് റോമിലും ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഹൈദരാബാദ് കുക്കട്ട്പള്ളി സെന്റ് അൽഫോൻസാ കത്തീഡ്രലിലും നിയമന ഉത്തരവ് വായിച്ചു. പുതിയ രൂപതയായ ഷംഷാബാദ് തെലുങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലാണ്. സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്തുള്ള വിശ്വാസികളാണ് ഈ രൂപതയുടെ കീഴിൽ വരുന്നത്. ഇന്ത്യയിൽ സീറോ മലബാർ സഭയ്ക്ക് നിലവിൽ രൂപതകൾ ഇല്ലാത്ത മറ്റ് മുഴുവൻ പ്രദേശങ്ങളും ഉൾക്കൊള്ളിച്ചാണ് ഷംഷാബാദ് രൂപത.

ഈ പ്രദേശങ്ങളിൽ അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്തിരുന്ന തൃശൂർ അതിരൂപതാ സഹായമെത്രാനായിരുന്നു മാർ.റാഫേൽ തട്ടിൽ. 2014 മുതൽ ഇന്ത്യയിൽ സീറോ മലബാർ സഭയുടെ അധികാരപരിധിക്ക് പുറത്ത് നൂറോളം മിഷൻ കേന്ദ്രങ്ങളിലായി താമസിക്കുന്ന രണ്ടു ലക്ഷത്തോളം പ്രവാസികളുടെ ചുമതലയുള്ള അപ്പസ്‌തോലിക് വിസിറ്റേറ്ററായി സേവനം ചെയ്യുമ്പോഴാണ് മാർ തട്ടിലിന് പുതിയ നിയോഗം ലഭിച്ചിരിക്കുന്നത്.

തമിഴ്‌നാടിന്റെ വടക്കൻ ജില്ലകൾ കേന്ദ്രീകരിച്ചാണ് ഹൊസൂർ ആസ്ഥാനമായ രൂപത. തക്കല, രാമനാഥപുരം എന്ന രൂപതകളുടെ അതിർത്തി ഹൊസൂരിന് പുറത്തേക്കുള്ള മറ്റ് പ്രദേശങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ ആയി സേവനം അനുഷ്ഠിക്കുന്‌പോഴാണ് മോൺ. സെബാസ്റ്റ്യൻ പൊഴലിപറന്പിലിന് പുതിയ പദവി ലഭിച്ചത്. കാത്തലിക് കരിസ്മാറ്റിക് മൂവ്‌മെന്റ്, കമ്മ്യൂണിക്കേഷൻ മീഡിയ, ബൈബിൾ അപ്പോസ്തലേറ്റ്, സ്പിരിച്വാലിറ്റി സെന്റർ എന്നീ പ്രസ്ഥാനങ്ങളുടെ ഡയറക്ടറായും രൂപതാ പ്രോക്യൂറേറ്ററായും ചെന്നൈ മിഷൻ കോ ഓർഡിനേറ്ററായും മോൺ. സെബാസ്റ്റ്യൻ പൊഴലിപറന്പിൽ സേവനം ചെയ്തിട്ടുണ്ട്.

മെത്രാഭിഷേകവും സ്ഥാനാരോഹണവും രൂപതകളുടെ ഉദ്ഘാടനവും സംബന്ധിച്ച തീയതികൾ പിന്നീട് അറിയിക്കുമെന്ന് മേജർ ആർക്കി എപ്പിസ്‌കോപ്പൽ ചാൻസലർ ഫാ. ആന്റണി കൊള്ളന്നൂർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP