Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൈതപ്രം ഗ്രാമത്തിൽ സോമയാഗത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ഉത്തര മലബാറിൽ ഒരു നൂറ്റാണ്ടിനു ശേഷം നടക്കുന്ന യാഗം; ഇരിങ്ങാലക്കുട ശുകപുരം, കർണാടകയിലെ ഗോകർണ്ണം തുടങ്ങിയ വേദഗ്രാമങ്ങളിൽ നിന്നടക്കമുള്ള 35 വേദ പണ്ഡിതർ യാഗത്തിന് നേതൃത്വം നൽകും

കൈതപ്രം ഗ്രാമത്തിൽ സോമയാഗത്തിന് ഒരുക്കങ്ങൾ പൂർത്തിയായി; ഉത്തര മലബാറിൽ ഒരു നൂറ്റാണ്ടിനു ശേഷം നടക്കുന്ന യാഗം; ഇരിങ്ങാലക്കുട ശുകപുരം, കർണാടകയിലെ ഗോകർണ്ണം തുടങ്ങിയ വേദഗ്രാമങ്ങളിൽ നിന്നടക്കമുള്ള 35 വേദ പണ്ഡിതർ യാഗത്തിന് നേതൃത്വം നൽകും

മറുനാടൻ ഡെസ്‌ക്‌

പയ്യന്നൂർ: കൈതപ്രം ഗ്രാമത്തിൽ 30 മുതൽ മെയ് അഞ്ച് വരെ നടക്കുന്ന സോമയാഗത്തിന് നാടൊരുങ്ങുന്നു.കൈതപ്രത്തെ വൈഷ്ണവ ക്ഷേത്രങ്ങളായ വാസുദേവപുരം ക്ഷേത്രം, കൃഷ്ണൻ മതിലകം ക്ഷേത്രം, വിഷ്ണുപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ച് പത്ത് ഏക്രയോളം സ്ഥലത്താണ് യാഗത്തിന് വേദിയൊരുങ്ങുന്നത്. ഉത്തരമലബാറിൽ107 വർഷത്തിന് നൂറ്റാണ്ട് ശേഷം നടക്കുന്ന കൈതപ്രം സോമയാഗത്തിൽഋക്, യജുസ്, സാമം വേദമന്ത്രങ്ങളാൽ ഹോമാഗ്നി ജ്വലിക്കും.

ഇരിങ്ങാലക്കുട ശുകപുരം, കർണാടകയിലെ ഗോകർണ്ണംതുടങ്ങിയ വേദഗ്രാമങ്ങളിൽ നിന്നടക്കമുള്ള 35 വേദ പണ്ഡിതന്മാരുടെ നേതൃത്വത്തിൽഋക്, യജുസ്, സാമം വേദങ്ങളുടെ ധ്വനി ഉയരും. ആധ്യാത്മിക - വൈദികപണ്ഡിതന്മാർ, ക്ഷേത്രം സ്ഥാനികൾ, സന്യാസിവര്യന്മാർ തുടങ്ങി ആത്മീയ വൈദിക മേഖലയിലെപ്രമുഖർ എത്തും.ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല പയ്യന്നൂർ സ്വദേശിക കേന്ദ്രം ഡയറക്ടറും സംസ്‌കൃത വ്യാകരണ പണ്ഡിതനുമായ ഡോ.കൊമ്പങ്കുളം വിഷ്ണു അഗ്നിഹോത്രിയും സെൻട്രൽ യൂനിവേഴ്സിറ്റിയിലെ അദ്ധ്യാപിക ഡോ. ഉഷ അഗ്നിഹോത്രിയും യജമാനപദം അലങ്കരിക്കും.

രണ്ട് ഏക്ര സ്ഥലത്ത് ഓല,കവുങ്ങ് തുടങ്ങിയവയാൽ പരമ്പരാഗത രീതിയിൽ നിർമ്മിക്കുന്നപന്തലിലാണ് യജ്ഞവേദി. യജ്ഞത്തിന് എത്തുന്നവർക്കെല്ലാംഅന്നദാനം ഒരുക്കുന്നുണ്ട്.രാവിലെ എട്ട് മുതൽ രാത്രി ഒമ്പത് വരെസങ്കീർത്തന സഭ, ക്ഷേത്ര കലകൾ,കലാ സാംസ്‌കാരിക പരിപാടികൾ എന്നിവയുണ്ടാകും.
കേന്ദ്ര സംസ്ഥാന മന്ത്രിമാർ, സ്വാമിമാർ തുടങ്ങിയവർ പങ്കെടുക്കും.

കൈതപ്രം സോമയാഗത്തിന്റെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിക്കാനും ഗൃഹങ്ങൾ തോറും ക്ഷണിക്കാനുമുള്ള മഹാ ഗൃഹസമ്പർക്ക യജ്ഞം നടന്നു.സമീപദേശങ്ങളിലെ 10,000 വീടുകളിൽ സമ്പർക്കം നടത്തി.വിവിധ ക്ഷേത്രങ്ങൾ കേന്ദീകരിച്ചുള്ള100 ഗ്രൂപ്പുകൾ 100 വീടുകൾ വീതം സന്ദർശിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP