Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ശാന്തിഗിരി ആശ്രമത്തിൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; പുതിയ പ്രസിഡന്റായി സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറിയായി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സ്ഥാനമേൽക്കും

ശാന്തിഗിരി ആശ്രമത്തിൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു; പുതിയ പ്രസിഡന്റായി സ്വാമി ചൈതന്യ ജ്ഞാന തപസ്വിയും ജനറൽ സെക്രട്ടറിയായി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും സ്ഥാനമേൽക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശാന്തിഗിരി ആശ്രമത്തിൽ ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിച്ചു. സ്വാമി ചൈതന്യ ജ്ഞാന തപസ്വിയായിരിക്കും പുതിയ പ്രസിഡന്റ്. സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി ജനറൽ സെക്രട്ടറിയുമാകും. സ്വാമി ഗുരുമിത്രൻ ജ്ഞാന തപസ്വിയാണു പുതിയ ഓർഗനൈസിങ് സെക്രട്ടറി. സ്വാമി നിർമോഹാത്മ ജ്ഞാന തപസ്വി ജോയിന്റ് സെക്രട്ടറിയാകും. പത്തംഗ ബോർഡിൽ വൈസ് പ്രസിഡന്റ്, ഫിനാൻസ് സെക്രട്ടറി, മറ്റു ഡയറക്ടർമാർ എന്നിവർക്കു മാറ്റമില്ല. പഴയത് പോലെ തന്നെയാകും. പ്രസിഡന്റ് സ്വാമി സത്യപ്രകാശ ജ്ഞാനതപസ്വി അന്തരിച്ചതിനെത്തുടർന്നാണ് ആശ്രമം ഡയറക്ടർബോർഡ് പുനഃസംഘടിപ്പിച്ചത്. ആശ്രമം ഗുരുസ്ഥാനീയ ശിഷ്യപൂജിതയാണ് ബോർഡ് അംഗങ്ങളെ നിയമിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP