Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202028Saturday

വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖയ്ക്ക് അംഗീകാരം; യുവതീയുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇടയ പരിപാലന കർമപദ്ധതി; സാമ്പത്തിക അച്ചടക്കത്തിന് ലളിതം സുന്ദരം; മലങ്കര ഓർത്തഡോക്‌സ് സഭ ഇനി പുതു വഴിയിൽ

വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖയ്ക്ക് അംഗീകാരം; യുവതീയുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇടയ പരിപാലന കർമപദ്ധതി; സാമ്പത്തിക അച്ചടക്കത്തിന് ലളിതം സുന്ദരം; മലങ്കര ഓർത്തഡോക്‌സ് സഭ ഇനി പുതു വഴിയിൽ

സ്വന്തം ലേഖകൻ

കോട്ടയം : സഭയിലെ വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖ മലങ്കര ഓർത്തഡോക്‌സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് അംഗീകരിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ അധ്യക്ഷതയിൽ നടന്ന സുന്നഹദോസ് സമാപിച്ചു.

സഭാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ച് മലങ്കര ഓർത്തഡോക്സ് സഭയിലെ മൂന്നു വൈദികരെ പുറത്താക്കിയിരുന്നു. കോട്ടയം ഭദ്രാസനത്തിലെ ഫാ. വർഗീസ് മർക്കോസ്, ഫാ. വർഗീസ് എം. വർഗീസ് ചക്കുംചിറയിൽ, ഫാ. റോണി വർഗീസ് എന്നിവരെയാണ് ചുമതലകളിൽ നിന്ന് പുറത്താക്കിയത്. ഈ സാഹചര്യത്തിലാണ് സഭയിലെ വൈദികസ്ഥാനികളുടെയും മറ്റു പ്രവർത്തകരുടെയും പെരുമാറ്റച്ചട്ടങ്ങൾ സംബന്ധിച്ച മാർഗരേഖ കൊണ്ടു വരുന്നത്.

യുവതീയുവാക്കൾ ഉൾപ്പെടെയുള്ള എല്ലാ വിശ്വാസികളുടെയും ആരാധനാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ഇടയ പരിപാലന കർമപദ്ധതികൾ നടപ്പിലാക്കും. കടുത്ത സാമ്പത്തികമാന്ദ്യവും പ്രതിസന്ധിയും നേരിടുന്നതിനാൽ സഭയിലും സമൂഹത്തിലും കർശനമായ സാമ്പത്തിക അച്ചടക്കത്തിനുള്ള മാർഗരേഖ അടങ്ങുന്ന 'ലളിതം, സുന്ദരം' സഭയുടെ മാനവവിഭവ വകുപ്പിന്റെ ചുമതലയിൽ നടപ്പാക്കുവാൻ നിശ്ചയിച്ചു.വൈദികരുടെയും പ്രധാന ശുശ്രൂഷകരുടെയും 2020-25 കാലയളവിലേക്കുള്ള ശമ്പള പദ്ധതി അംഗീകരിച്ചു. ആധ്യാത്മിക സംഘടനകളുടെ പഠന പരിശീലന വിഷയങ്ങളിൽ പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം കൂടുതലായി ഉൾക്കൊള്ളിക്കും. സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ടുകൾ അവതരിപ്പിച്ചു.

അൽമായ ട്രസ്റ്റി ജോർജ് പോൾ, കോട്ടയം ചെറിയപള്ളി ആശുപത്രി മുൻ ഡയറക്ടർ ഡോ. ബാബു ചാക്കോ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ചു. ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, ഏബ്രഹാം മാർ എപ്പിഫാനിയോസ് എന്നിവർ ധ്യാനങ്ങൾക്കു നേതൃത്വം നൽകി.

കോട്ടയം ഭദ്രാസനത്തിലെ ഫാ. വർഗീസ് മർക്കോസ്, ഫാ. വർഗീസ് എം. വർഗീസ് ചക്കുംചിറയിൽ, ഫാ. റോണി വർഗീസ് എന്നിവർക്കെതിരെ ാർത്തഡോക്സ് സഭാ എപ്പിസ്‌കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദീയസ്‌കോറോസ് മെത്രാപ്പൊലീത്തയാണ് നടപടി എടുത്തത്. നിരപരാധിത്വം തെളിയിക്കുന്നതുവരെ ഭരണഘടനപരമായ ചുമതലകളിൽ നിന്നാണ് വൈദികരെ ഒഴിവാക്കിയത്. ലൈംഗിക ആരോപണവും സമ്പത്തിക തട്ടിപ്പുമാണ് ഇവർക്കെതിരെയുള്ളത്. മൂന്ന് വൈദികർക്കെതിരെയും നേരത്തെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു.നടപടിക്ക് വിധേയനായ ഫാ. വർഗീസ് എം. വർഗീസിനെ വാകത്താനത്ത് വിശ്വാസികൾ ചാപ്പലിൽ തടഞ്ഞുവച്ച സംഭവവും ഉണ്ടണ്ടായി.

ഫാ. റോണി വർഗീസിനെതിരെയും സമാനമായ രീതിയിലുള്ള പരാതികൾ ഉണ്ടായിരുന്നു. വർഗീസ് മർക്കോസ് ആര്യാട്ടിനെതിരെ അവിഹിതബന്ധവും പണമിടപാടും അടക്കമുള്ള ആരോപണങ്ങൾ ഉണ്ടായിരുന്നു. വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട പരാതിയും ഇയാൾക്കെതിരെയുണ്ട്. ഈ സംഭവത്തിൽ കോട്ടയം ക്രൈം ഡിറ്റാച്ച്മെന്റ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് വൈദികർക്കെതിരെയും പ്രാഥമിക നടപടികളാണ് സഭ എടുത്തിട്ടുള്ളത്. സഭയുടെ കോട്ടയം ഭദ്രാസന കൗൺസിൽ വിഷയം ചർച്ചചെയ്യും. തുടർന്ന് പരാതിയിൽ അന്വേഷണ കമ്മീഷനെ നിയമിക്കുകയാണ് നടപടിക്രമം. കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP