Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202027Tuesday

കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമല മേൽശാന്തി; അങ്കമാലി മൈലക്കോടത്ത് മന എം.എൻ. രജികുമാർ നമ്പൂതിരി മാളികപ്പുറം മേൽശാന്തിയും; നറുക്കെടുത്ത് പന്തളം കൊട്ടാരം പ്രതിനിധി

മറുനാടൻ ഡെസ്‌ക്‌

ശബരിമല: കൊടുങ്ങല്ലൂർ വാരിക്കാട്ട് മഠത്തിൽ വി.കെ. ജയരാജ് പോറ്റി ശബരിമലയിലും അങ്കമാലി മൈലക്കോടത്ത് മന എം.എൻ. രജികുമാർ നമ്പൂതിരി മാളികപ്പുറത്തും മേൽശാന്തിമാരാകും. സന്നിധാനത്ത് ശനിയാഴ്ച ഉഷഃപൂജയ്ക്ക് ശേഷമായിരുന്നു നറുക്കെടുപ്പ്. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാകും. വി.കെ. ജയരാജ് പോറ്റി താഴേക്കാട് നാരായണത്ത് മഹാവിഷ്ണുക്ഷേത്രത്തിലെയും എം.എൻ. രജികുമാർ നമ്പൂതിരി കാലടി പാണിക്കമംഗലം ഭട്ടേശ്വരം ദേവീക്ഷേത്രത്തിലെയും മേൽശാന്തിമാരാണ്.

ശബരിമലയിലേക്കുള്ള മേൽശാന്തിമാരുടെ പട്ടികയിലുള്ള ഒൻപത് പേരുകൾ എഴുതിയ കുറിപ്പുകളിട്ട വെള്ളിക്കുടം ശ്രീകോവിലിൽ അയ്യപ്പന് മുന്നിൽ തന്ത്രി കണ്ഠര് രാജീവര് പൂജിച്ച് നൽകി. തുടർന്ന് പന്തളം കൊട്ടാരത്തിലെ കൗശിക് കെ. വർമ്മ നറുക്കെടുത്തു. ഏഴാമത്തെ നറുക്കിലാണ് വി.കെ. ജയരാജ് പോറ്റി തിരഞ്ഞെടുക്കപ്പെട്ടത്. മാളികപ്പുറത്ത് ശ്രീകോവിലിന് മുന്നിൽ പന്തളം കൊട്ടാരത്തിലെ ഋഷികേശ് വർമ്മയും നറുക്കെടുത്തു. അഞ്ചാമത്തെ നറുക്കിലാണ് എം.എൻ. രജികുമാർ നമ്പൂതിരിയെ തിരഞ്ഞെടുത്തത്.

കഴിഞ്ഞ വർഷം ചിങ്ങമാസത്തിലായിരുന്നു മേൽശാന്തി നറുക്കെടുപ്പ്. എന്നാൽ ഇത്തവണ കോവിഡ് വ്യാപനം കാരണം വൈകുകയായിരുന്നു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.എൻ.വാസു, ബോർഡ് അംഗങ്ങളായ അഡ്വ.എൻ.വിജയകുമാർ, അഡ്വ. കെ.എസ്. രവി, ശബരിമല സ്‌പെഷ്യൽ കമ്മീഷണർ മനോജ്, ദേവസ്വം കമ്മീഷണർ ബി. എസ്. തിരുമേനി, ഹൈക്കോടതി നിരീക്ഷകൻഎന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

ഉമാദേവി അന്തർജനമാണ് ജയരാജ് പോറ്റിയുടെ ഭാര്യ. ആനന്ദ് കൃഷ്ണൻ, അർജുൻ കൃഷ്ണൻ എന്നിവർ മക്കളാണ്. രജനി അന്തർജനമാണ് രജികുമാർ നമ്പൂതിരിയുടെ ഭാര്യ. ശബരിനാഥ്, ഗൗരി എന്നിവർ മക്കളാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP