Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോവിഡിൽ മരണത്തെ മുഖാമുഖം കണ്ടു; ഭേദമായാൽ നേർന്നത് രത്‌നങ്ങൾ പതിച്ച സ്വർണ്ണ കിരീടം; വാക്കു പാലിച്ച് മലചവിട്ടി ആന്ധ്രയിലെ വ്യവസായി വെങ്കട്ട സുബ്ബയ്യ; വജ്രക്കല്ലുകൾക്ക് നടുവിൽ ചുവന്ന രത്‌നവും; ശബരിമല ധർമ്മശാസ്താവിന് 50 ലക്ഷത്തിന്റെ കിരീട നേർച്ച

കോവിഡിൽ മരണത്തെ മുഖാമുഖം കണ്ടു; ഭേദമായാൽ നേർന്നത് രത്‌നങ്ങൾ പതിച്ച സ്വർണ്ണ കിരീടം; വാക്കു പാലിച്ച് മലചവിട്ടി ആന്ധ്രയിലെ വ്യവസായി വെങ്കട്ട സുബ്ബയ്യ; വജ്രക്കല്ലുകൾക്ക് നടുവിൽ ചുവന്ന രത്‌നവും; ശബരിമല ധർമ്മശാസ്താവിന് 50 ലക്ഷത്തിന്റെ കിരീട നേർച്ച

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: ശബരിമല ധർമ്മശാസ്താവിന് രത്നങ്ങൾ പതിപ്പിച്ച സ്വർണക്കിരീടവും. ആന്ധ്രാ സ്വദേശി മാറം വെങ്കട്ട സുബ്ബയ്യയാണ് ഇത് സമർപ്പിച്ചത്. എല്ലാംകൂടി 500 ഗ്രാം 600 മില്ലി ഗ്രാം തൂക്കം വരും. ചുറ്റും വജ്രക്കല്ലുകളും നടുവിൽ ചുവന്നരത്നവും പതിച്ചിട്ടുണ്ട്. 50 ലക്ഷം രൂപയിലേറെ മൂല്യം കണക്കാക്കുന്നു.

വെങ്കട്ട സുബ്ബയ്യയ്ക്ക് കോവിഡ് ബാധിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ നേർന്നതാണിതെന്ന് അദ്ദേഹം പറഞ്ഞു. അസുഖം ഭേദമായതോടെയാണ് കിരീടവുമായി സുബ്ബയ്യ മല ചവിട്ടിയെത്തിയത്.

വ്യാഴാഴ്ച സന്നിധാനത്ത്, ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ. അനന്തഗോപൻ, ബോർഡംഗം മനോജ് ചരളേൽ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാരിയർ, അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ സുനിൽകുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് ഇത് സമർപ്പിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP