Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കാലാവസ്ഥ അനുകൂലമായി; ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

കാലാവസ്ഥ അനുകൂലമായി; ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി; സന്നിധാനത്തേക്ക് ഭക്തരെ കടത്തിവിട്ടു തുടങ്ങി

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്കുള്ള നിയന്ത്രണം നീക്കി. കാലാവസ്ഥ അനുകൂലമായതോടെയാണ് നടപടി. നിലയ്ക്കലിൽ നിന്നും സന്നിധാനത്തേക്ക് നിയന്ത്രിതമായ തോതിൽ ഭക്തരെ കടത്തിവിട്ടു തുടങ്ങി. നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കുള്ള ബസ് സർവീസ് തുടങ്ങി. ഭക്തർക്ക് ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ അറിയിച്ചു.

കനത്ത മഴയുടെയും പമ്പാ നദിയിലെ ജലനിരപ്പ് ഉയർന്നതിന്റെയും പശ്ചാത്തലത്തിൽ ശബരിമല തീർത്ഥാടനത്തിന് ഇന്ന് ജില്ലാ ഭരണകേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു. നിലയ്ക്കലിൽ കഴിയുന്ന തീർത്ഥാടകരുടെ സുരക്ഷിതത്വം ഉറപ്പാക്കി ഘട്ടം ഘട്ടമായി ദർശനം അനുവദിക്കുന്നതിന് തീരുമാനിച്ചതായി കളക്ടർ അറിയിച്ചു.

നിലവിലെ സ്ഥിതിഗതി ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പമ്പാ നദിയിലെയും ഡാമുകളിലെയും ജലനിരപ്പ് നിരീക്ഷിച്ച് കൃത്യമായ ഇടവേളകളായായിരിക്കും ഇവർക്ക് ദർശനം അനുവദിക്കുകയെന്നും കളക്ടർ അറിയിച്ചു. ശബരിമല സന്നിധാനത്തും നവമേഖലയിലും മഴ കുറഞ്ഞിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP