Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202405Tuesday

നിയമം ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്; അബ്രഹാം ലോത്തിനോട് പറഞ്ഞതുപോലെ മലങ്കര ഓർത്തഡോക്സ് സഭ പറയാൻ തയ്യാറാകണമെന്നും മലങ്കര മെത്രാപ്പൊലീത്ത മോർ ഗ്രിഗോറിയസ്

നിയമം ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്; അബ്രഹാം ലോത്തിനോട് പറഞ്ഞതുപോലെ മലങ്കര ഓർത്തഡോക്സ് സഭ പറയാൻ തയ്യാറാകണമെന്നും മലങ്കര മെത്രാപ്പൊലീത്ത മോർ ഗ്രിഗോറിയസ്

ശ്രീലാൽ വാസുദേവൻ

മഞ്ഞിനിക്കര: നിയമം ഉണ്ടെന്നു കരുതി അഹങ്കരിക്കരുതെന്നും അബ്രഹാം ലോത്തിനോട് പറഞ്ഞതുപോലെ മലങ്കര ഓർത്തഡോക്സ് സഭ പറയാൻ തയ്യാറാകണമെന്നും മലങ്കര മെത്രാപ്പൊലീത്ത മോർ ജോസഫ് ഗ്രീഗോറിയോസ്.മഞ്ഞിനിക്കര പെരുന്നാളിന്റെ തീർത്ഥാടക സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ചർച്ച് ബിൽ വന്നാൽ ഒരു പള്ളിയും പിടിച്ചെടുക്കാൻ ഞങ്ങൾ വരില്ല. അർഹതയുള്ളവർക്ക് പള്ളി കിട്ടും. ആരുടെയും കൈവശം ഉള്ളത് ഞങ്ങൾക്ക് വേണ്ട. മറു ഭാഗത്തെ കാതോലിക്കയ്ക്ക് ഭീഷണിയുടെ സ്വരമാണ്. ജനങ്ങളെ രക്തസാക്ഷിയാക്കി ഒരു പള്ളിയും ഞങ്ങൾ പിടിച്ചെടുക്കാൻ പോകില്ല. അങ്ങനെയുള്ള ഒരു സമരമുഖത്തിനും ഞങ്ങൾ തയ്യാറല്ല.

50 പള്ളി പോയെങ്കിലും 50 പേരെ പോലും മറുഭാഗത്ത് കിട്ടിയില്ല എന്നുള്ളതാണ് അവരുടെ ദുഃഖം. സമാധാനത്തോടും പരസ്പര സ്നേഹത്തോടെയും പരസ്പരം വീതം വെച്ച് മുന്നോട്ടുപോവുകയാണ് നല്ലത്. ശവസംസ്‌കാരത്തിന് സർക്കാർ കൊണ്ടുവന്ന ബില്ല് കൊണ്ട് ആർക്കും ദോഷം ഉണ്ടാക്കിയിട്ടില്ല. അതുപോലെയാകും ചർച്ച് ബിൽ വന്നാലും ഉണ്ടാവുക. ബഹുഭൂരിപക്ഷം വിശ്വാസികളും തർക്കം തീരണമെന്ന് ആഗ്രഹിക്കുന്നവരാണ്. പരസ്പരം സഹോദര സഭകളായി പോകണമെന്നും അവർ ആഗ്രഹിക്കുന്നു . അതിന് തുരങ്കം വയ്ക്കുന്നത് മറുഭാഗമാണ്. അതാണ് ഇപ്പോഴത്തെ മലങ്കര ഓർത്തഡോക്സ് സഭയുടെ കാതോലിക്ക പറഞ്ഞ രക്തസാക്ഷികളെ സൃഷ്ടിക്കുമെന്നുള്ള വാക്കുകൾ വ്യക്തമാക്കുന്നത്.

മാർത്തോമാ ശ്ലീഹായുടെ പൈതൃകം ഒരു സഭക്ക് മാത്രം ഉള്ളതല്ല. ഇന്ത്യയിലെ എല്ലാ ക്രൈസ്തവസഭക്കും അവകാശപ്പെട്ടതാണ് . 100 വർഷം പാരമ്പര്യം ഉള്ള മലങ്കര ഓർത്തഡോക്സ് സഭക്ക് മാത്രം ഇതിൽ പൈതൃകം അവകാശപ്പെടാൻ പറ്റില്ല എന്നും അദ്ദേഹം പറഞ്ഞു.

കനത്ത ചൂട് വകവയ്ക്കാതെയാണ് കാൽ നടയായി തീർത്ഥാടകർ മഞ്ഞിനിക്കരയിൽ പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെ കബറിടത്തിലേക്ക് അനുഗ്രഹം തേടി എത്തിയത്. നാടിന്റെ നാനാഭാഗങ്ങളിലും വിദേശത്തും നിന്നുമുള്ള തീർത്ഥാടകർ ഇത്തവണ പെരുന്നാളിൽ പങ്കെടുത്തു. നൂറു കണക്കിന് രഥങ്ങളും ആയിരക്കണക്കിന് വിശ്വാസികളുമാണ് കാൽനടയായി മഞ്ഞനിക്കരയിലേക്ക് എത്തിയത്. അമേരിക്ക, ഇറാക്ക് എന്നിവിടങ്ങളിൽ നിന്നുമുള്ള നൂറോളം പേരും ഇത്തവണ പെരുനാളിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

വടക്കൻ മേഖലയിലെ പ്രധാന തീർത്ഥാടക സംഘത്തെ ദയറായ്ക്ക് സമീപം മോർ മിലിത്തിയോസ് യൂഹാനോൻ മോർ തേവോദോസിസ് മാത്യൂസ്, മോർ യൂലിയോസ് എലിയാസ് തുടങ്ങിയ മെത്രാപ്പൊലീത്തമാർ ചേർന്ന് സ്വീകരിച്ച് കബറിലേക്കു ആനയിച്ചു. ഇത്തവണത്തെ പെരുന്നാളിന് സുറിയാനി സഭയുടെ തലവൻ പരിശുദ്ധ പാത്രിയർക്കീസ് ബാവയും എത്തിയിരുന്നു. ദയറായിൽ വെച്ച് മന്ത്രി വീണ ജോർജ് പാത്രിയർക്കീസ് ബാവയെ കണ്ടു ബൊക്കെ നൽകി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP