Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളികളിൽ പ്രാർത്ഥനകളില്ലാതെ റമദാനിലെ ആദ്യ വെള്ളിയാഴ്ച; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാംനോമ്പും വെള്ളിയാഴ്ചയും വിശ്വാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്; ലോക്ഡൗൺ കാലമായതിനാൽ റമദാനിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്താനാകാതെ ആരാധനാലയങ്ങളും

പള്ളികളിൽ പ്രാർത്ഥനകളില്ലാതെ റമദാനിലെ ആദ്യ വെള്ളിയാഴ്ച; അപൂർവ്വമായി സംഭവിക്കുന്ന ഒന്നാംനോമ്പും വെള്ളിയാഴ്ചയും വിശ്വാസികൾക്ക് ഏറ്റവും പ്രിയപ്പെട്ടത്; ലോക്ഡൗൺ കാലമായതിനാൽ റമദാനിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്താനാകാതെ ആരാധനാലയങ്ങളും

ജാസിം മൊയ്ദീൻ

കോഴിക്കോട്: റമദാൻ മാസത്തിലെ വെള്ളിയാഴ്ചകളെന്നത് വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് ഇന്നത്തെ പോലെ ഒന്നാം നോമ്പും വെള്ളിയാഴ്ചയും ഒരുമിച്ച് വരുന്ന അപൂർവ്വ മുഹൂർത്തങ്ങൾ. ജുമുഅ നമസ്‌കാരമടക്കം നിരവധി പ്രാർത്ഥനകളാലും ആരാധനകളാലും പള്ളികൾ നിറഞ്ഞൊഴുകുന്ന കാഴ്ചയാണ് സാധാരണ ഇത്തരം ദിവസങ്ങളിൽ കാണാറുള്ളത്. എന്നാൽ ഇത്തവണത്തെ റമദാനിലെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് വിശ്വാസികളെ സംബന്ധിച്ച് നിരാശ നൽകുന്നതായിരുന്നു. ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട ആരാധനകളിലൊന്നായ ജുമുഅ നമസ്‌കാരം പോലും നിർവ്വഹിക്കാനാകാത്ത അവസ്ഥയിലാണ് ലോകത്താകമാനമുള്ള ബഹുഭൂരിപക്ഷം മുസ്ലിംവിശ്വാസികളും.

പള്ളികളിലെല്ലാം ശ്മശാന മൂകതയാണിപ്പോൾ. സമയാസമയങ്ങളിൽ ബാങ്ക് വിളിക്കുന്നതല്ലാതെ പള്ളികളിൽ സാധാരണയുള്ള പ്രാർത്ഥനകൾ പോലും നടക്കുന്നില്ല. വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും സങ്കടമേറിയ ദിനം. പലരും ഇന്ന് ജുമുഅക്ക് പകരം വീടുകളിൽ തന്നെ ളുഹർ നമസ്‌കരിക്കുകയാണ് ചെയ്തത്. പലയിടത്തും വീട്ടുകാരെല്ലാം ഒരുമിച്ച് ചേർന്ന് ജമാഅത്തായി തന്നെ നിസ്‌കാരം നിർവഹിച്ചു. വിവിധയിടങ്ങളിൽ ഇമാമുമാർ ഓൺലൈൻ വഴി വിശ്വാസികൾക്ക് റമദാൻ സന്ദേശങ്ങൾ നൽകി. കോഴിക്കോട് നഗരത്തിലെ പ്രധാനപള്ളിയായ പാളയം മുഹിയുദ്ദീൻ ജുമാമസ്ജിദിലെ ചീഫ് ഇമാം ഡോ. ഹുസൈൻ മടവൂർ ഓൺലൈൻ വഴി വിശ്വാസികൾക്ക് സന്ദേശം നൽകി.

കൊറോണ വൈറസ് വ്യാപന നിയന്ത്രണത്തിന്റെ ഭാഗമായി ഇത്തവണ പള്ളികളിൽ ഇഫ്ത്താറും തറാവീഹ് നമസ്‌കാരവുമില്ലാത്ത നോമ്പുകാലമാണ്. സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചതോടെ ആരാധനാലയങ്ങൾ അടച്ചിടാൻ നിർദ്ദേശം ന്നു. കേരളത്തിൽ സർക്കാർ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വഖഫ് ബോർഡിന്റെ നേതൃത്വത്തിൽ എല്ലാം മുസ്ലിം സംഘടന നേതാക്കളും ഒരുമിച്ച് ചേർന്ന് പള്ളികൾ അടച്ചിടാൻ തീരുമാനിച്ചിരുന്നു. സമൂഹ ഒത്തുചേരലുകൾക്ക് നിയന്ത്രണവും വരുത്തിയിരുന്നു. രോഗ വ്യാപനം തടയുന്നതിനുള്ള തീരുമാനത്തിനോടൊപ്പം മത നേതൃത്വം ഒരുമിച്ചതോടെയാണ് റമദാൻ മാസത്തിൽ പള്ളികളിൽ ഒത്തു ചേർന്നുള്ള പ്രാർത്ഥനകൾ ഒഴിവാകുന്നത്. പള്ളികളിൽ നടക്കുന്ന അഞ്ചു നേരത്തെ നമ്‌സകാരവും വെള്ളിയാഴ്ചകളിലുള്ള ജുമാ നമസ്‌കാരവും നോമ്പു കാലങ്ങളിൽ വൈകീട്ട് പള്ളികളിലുള്ള ജീരകക്കഞ്ഞി വിതരണവും സമൂഹ നോമ്പുതുറകളും രാത്രികാലങ്ങളിലുള്ള തറാവീഹ് നമസ്‌കാരവും ലോക്ഡൗൺ തീരുന്നതുവരെയുണ്ടാവില്ല. ഇക്കാര്യത്തിൽ എല്ലാ മുസ്ലിംസംഘടനകളും സർക്കാറിന് പൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

സാധാരണ നിലയിൽ മുസ്ലിംപള്ളികളെല്ലാം റമദാനിന്റെ മുന്നോടിയായി വിവിധ അറ്റകുറ്റപണികൾ നടത്താറുണ്ടായിരുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് റമദാനിലെ ദിനങ്ങളിൽ കൂടുതൽ ആളുകൾ പള്ളികളിലെത്തുന്നത് കണക്കിലെടുത്ത് നടത്തുന്ന മുന്നൊരുക്കങ്ങളും ഇത്തവണ പള്ളികളിൽ നടത്തിയിട്ടില്ല. റമദാൻ മാസത്തിൽ കൂടുതൽ പുണ്യമുള്ള ഇഅ്തികാഫിരിക്കാനും ഇത്തവണ ആർക്കും സാധിക്കില്ലെന്ന വിഷമവും വിശ്വാസികൾക്കുണ്ട്. പകലന്തിയോളം പള്ളികളിൽ തന്നെ ഇരുന്ന് ഖുർആൻ പാരാണയവും പ്രാർത്ഥനകളും നടത്തുന്ന ഇഅ്തികാഫിന് സാധാരണ ഗതിയിൽ റമദാൻ ദിനങ്ങളിൽ കൂടുതൽ ആളുകളുണ്ടാകാറുണ്ട്. നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ അഞ്ചു നേരമുള്ള നമസ്‌കാരവും തറാവീഹ് നമസ്‌കാരവും വീടുകളിൽ തന്നെ നടത്താനാണ് മതപണ്ഡിതന്മാർ നിർദ്ദേശിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP