Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഇന്ന് അറഫ സംഗമം; അറഫ ലക്ഷ്യമാക്കി നീങ്ങുന്നത് ഇരുപതു ലക്ഷത്തിലധികം തീർത്ഥാടകർ; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപ്പെരുന്നാൾ നാളെ

ഇന്ന് അറഫ സംഗമം; അറഫ ലക്ഷ്യമാക്കി നീങ്ങുന്നത് ഇരുപതു ലക്ഷത്തിലധികം തീർത്ഥാടകർ; ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപ്പെരുന്നാൾ നാളെ

മറുനാടൻ ഡെസ്‌ക്‌

മിനാ: തങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ നിമിഷങ്ങൾക്കായി സൗദി അറേബ്യയിലെ പുണ്യ നഗരമായ മക്കയിൽ ഒത്തുകൂടിയിരിക്കുകയാണ് ഇരുപത് ലക്ഷത്തിലധികം വരുന്ന തീർത്ഥാടകർ. ഹജ്ജിന്റെ അവിഭാജ്യ ഘടകമായ അറഫ സംഗമത്തിനായി തീർത്ഥാടകർ പുലർച്ചയോടെ നീങ്ങിത്തുടങ്ങി.

എല്ലാ വിശ്വാസികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ചെയ്യേണ്ട ഒരു തീർത്ഥാടനമാണ് ഹജ്ജ്. ഇസ്ലാമിക മാസമായ ദുൽ ഹിജയുടെ ഒമ്പതാം ദിവസത്തെ അറഫ സംഗമത്തിനായി അറഫ പർവതത്തിനടുത്തുള്ള മൈതാനത്തിൽ വിശ്വാസികൾ ഒത്തുകൂടുന്നു. ഇവിടെയിരുന്ന് സന്ധ്യ വരെ പ്രാർത്ഥിച്ചതിനു ശേഷം സൂര്യാസ്തമയത്തോടെ അറഫ ദിനം അവസാനിക്കുമ്പോൾ മുസ്ദലിഫയിലേക്കു നീങ്ങും. രാത്രി അവിടെ തങ്ങി, കല്ലേറ് കർമം നടത്താനുള്ള കൽമണികൾ അവിടെ നിന്നു ശേഖരിച്ച് മിനായിലേക്കു തിരിക്കും.

പിശാചിന്റെ പ്രതീകമായ ജംറയ്ക്കു നേരെ നാളെ ആദ്യത്തെ കല്ലേറു കർമത്തിനു ശേഷം ബലിയർപ്പണം, തലമുടി മുണ്ഡനം ചെയ്യൽ. തുടർന്ന് പെരുന്നാൾ നമസ്‌കാരം. മിനായിൽനിന്നു മക്ക ഹറം പള്ളിയിലെത്തി കഅബ പ്രദക്ഷിണവും സഅ്യും കൂടി നിർവഹിക്കുന്നതോടെ ഹജ് കർമങ്ങൾക്ക് പ്രാഥമിക വിരാമമാകും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ബലിപ്പെരുന്നാൾ നാളെയാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP