Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202328Tuesday

സഹസ്ര കലശാഭിഷേക നിറവിൽ അയ്യപ്പ സ്വാമി; കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു: തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും

സഹസ്ര കലശാഭിഷേക നിറവിൽ അയ്യപ്പ സ്വാമി; കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു: തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും

സ്വന്തം ലേഖകൻ

ശബരിമല: കന്നി മാസ പൂജ പൂർത്തിയാക്കി ശബരിമലക്ഷേത്ര നട അടച്ചു. സഹസ്ര കലശാഭിഷേകത്തിന്റെ ചൈതന്യ നിറവിലാണ് അയ്യപ്പ സ്വാമിയുടെ പൂജകൾ പൂർത്തിയായത്. തുലാമാസ പൂജയ്ക്കായി ഒക്ടോബർ 17നു നട തുറക്കും. പുതിയ മേൽശാന്തി നറുക്കെടുപ്പ് 18ന് സന്നിധാനത്തു നടക്കും. 18 മുതൽ 22 വരെ പൂജകൾ ഉണ്ടാകും.

പൂജിച്ചു ചൈതന്യം നിറച്ച സഹസ്ര കലശങ്ങൾ ഇന്നലെ ഉച്ചയ്ക്കാണ് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തത്. വാദ്യമേളങ്ങളുടെയും ശരണംവിളിയുടെയും അകമ്പടിയോടെ ബ്രഹ്‌മകലശങ്ങൾ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനര് അയ്യപ്പ വിഗ്രഹത്തിൽ സഹസ്രകലശാഭിഷേകം നടത്തി. വൈകിട്ട് പടിപൂജ ഉണ്ടായിരുന്നു. അത്താഴ പൂജയ്ക്കു ശേഷം മേൽശാന്തി കെ.ജയരാമൻ നമ്പൂതിരി അയ്യപ്പ വിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി. ജപമാലയും ദണ്ഡും അണിയിച്ചു യോഗ നിദ്രയിലാക്കി ക്ഷേത്രനട അടച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP