Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202301Friday

കന്നിമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കം; 22 വരെ പൂജകൾ

കന്നിമാസപൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കം; 22 വരെ പൂജകൾ

സ്വന്തം ലേഖകൻ

ശബരിമല: കന്നിമാസപൂജകൾക്കായി ശബരിമലക്ഷേത്രനട ഞായറാഴ്ച തുറക്കും. വൈകീട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. ദേവസ്വം ബോർഡിന്റെ കലണ്ടറും പഞ്ചാംഗവുംപ്രകാരം ചിങ്ങമാസം 32 ദിവസം ഉണ്ട്. ഇതിനാലാണ് നട ഞായറാഴ്ച തുറക്കുന്നത്. 22 വരെ പൂജകൾ ഉണ്ട്.

പ്രത്യേക പൂജകളായ ഉദയാസ്തമയപൂജ, ഇരുപത്തിയഞ്ച് കലശാഭിഷേകം കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയും ഉണ്ട്. ദർശനത്തിനെത്തുന്നവർ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യണം. നിലയ്ക്കൽ, പമ്പ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിങ് കൗണ്ടറുകൾ ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP