Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാടാമ്പുഴ ക്ഷേത്രത്തിൽ ആചാര്യവരണം നടന്നു; ഇനി വേദമന്ത്രത്തിന്റെ നാളുകൾ

കാടാമ്പുഴ ക്ഷേത്രത്തിൽ ആചാര്യവരണം നടന്നു; ഇനി വേദമന്ത്രത്തിന്റെ നാളുകൾ

സ്വന്തം ലേഖകൻ

വളാഞ്ചേരി: കാടാമ്പുഴ ക്ഷേത്രത്തിൽ ദ്രവ്യകലശത്തിന്റെ ആദ്യ ചടങ്ങായ ആചാര്യവരണം നടന്നു. കൂറയും പവിത്രവും നൽകി ആചാര്യനെ വന്ദിച്ചു. എക്‌സിക്യുട്ടീവ് ഓഫീസർ എ.എസ്. അജയകുമാർ പാരമ്പര്യട്രസ്റ്റി ഡോ. എം വി രാമചന്ദ്ര വാരിയർ മുഖേന കൂറയും പവിത്രവും തന്ത്രി അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാടിനുവേണ്ടി പരമേശ്വരൻ നമ്പൂതിരിപ്പാടിന് കൈമാറി. ഉണ്ണി നമ്പൂതിരിപ്പാട് ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് നവധാന്യങ്ങൾ മുളയറയിൽ മുളയിട്ടശേഷം ശുദ്ധിക്രിയകൾ ആരംഭിച്ചു.

പ്രാസാദശുദ്ധി, അസ്ത്രകലശം, രക്ഷോഘ്‌ന ഹവനം, വാസ്തുഹോമം, വാസ്തുകലശം, വാസ്തുബലി, പുണ്യാഹം എന്നീ ശുദ്ധിക്രിയകളാണ് നടന്നത്. അത്താഴപൂജയോടെ ആദ്യദിവസത്തെ ചടങ്ങുകൾ അവസാനിച്ചു.

കുഞ്ഞൻ നമ്പൂതിരിപ്പാട്, വിഷ്ണു നമ്പൂതിരിപ്പാട്, കുട്ടൻ നമ്പൂതിരിപ്പാട്, മുണ്ടനാട് ശങ്കരൻ നമ്പൂതിരിപ്പാട്, പാവുട്ടി പരമേശ്വരൻ നമ്പൂതിരിപ്പാട് തുടങ്ങിയ വേദജ്ഞർ പങ്കെടുക്കും. ദിവസവും രാവിലെ അഞ്ചിന് തുടങ്ങി 11-വരെയും വൈകീട്ട് മൂന്നരയ്ക്ക് പുനരാംഭിച്ച് ആറുവരെയും ചടങ്ങുണ്ടാകും. ബ്രഹ്മകലശത്തോടെ എട്ടിന് സമാപിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP