Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സി.എസ്‌ഐ. പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച കോട്ടയത്ത്; രാവിലെ എട്ടിന് സി.എസ്‌ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സംസർഗ ശുശ്രൂഷ

സി.എസ്‌ഐ. പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച കോട്ടയത്ത്; രാവിലെ എട്ടിന് സി.എസ്‌ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സംസർഗ ശുശ്രൂഷ

സ്വന്തം ലേഖകൻ

കോട്ടയം: സി.എസ്‌ഐ. പ്ലാറ്റിനം ജൂബിലി ആഘോഷം ഞായറാഴ്ച കോട്ടയത്ത് നടത്തും. മധ്യകേരള മഹായിടവകയുടെ നേതൃത്വത്തിൽ നടക്കുന്ന ആഘോഷത്തിൽ രാവിലെ എട്ടിന് സി.എസ്‌ഐ. ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സംസർഗ ശുശ്രൂഷ നടത്തും. ബിഷപ്പുമാരായ ഡോ. മലയിൽ സാബു കോശി ചെറിയാൻ, തോമസ് സാമുവൽ, തോമസ് കെ.ഉമ്മൻ എന്നിവർ നേതൃത്വം നൽകും.

ഒന്നിന് ബേക്കർ മൈതാനത്ത് ബിഷപ്പ് സി.കെ.ജേക്കബ് നഗറിൽ പൊതുസമ്മേളനം തുടങ്ങും. 75 ഗായകർ അണിനിരക്കുന്ന മെഗാ ക്വയർ സംഗീതവിരുന്നൊരുക്കും. മഹായിടവകയുടെ നാലതിരുകളിൽനിന്ന് പ്രയാണം ചെയ്‌തെത്തുന്ന ജൂബിലി വിളംബര ജാഥകളിൽനിന്നുള്ള ദീപശിഖകൾ സമ്മേളനവേദിയിൽ മഹായിടവകാധ്യക്ഷൻ ഏറ്റുവാങ്ങി ഒരുതിരിയിലേക്കു തെളിയിക്കും. ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ അധ്യക്ഷതവഹിക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.

ഇതേസമയം മധ്യകേരള മഹായിടവകയിലെ പള്ളിയിൽ പ്രത്യേക സ്തോത്രാരാധന നടത്തും. സി.എസ്‌ഐ. ജനറൽ സെക്രട്ടറി ഫെർണാണ്ടസ് രത്തിനരാജ മുഖ്യപ്രഭാഷണം നടത്തും. ഡോ. തിയോഡോഷ്യസ് മാർത്തോമ മെത്രാപ്പൊലീത്ത അനുഗ്രഹപ്രഭാഷണം നടത്തും. കലാ-സാംസ്‌കാരിക പരിപാടികളും ഉണ്ടാകും. പത്രസമ്മേളനത്തിൽ റവ. നെൽസൺ ചാക്കോ, ജേക്കബ് ഫിലിപ്പ്, ഫിലിപ്പ് എം.വർഗീസ്, ലിനോ എൻ.ജോൺ, കുര്യൻ ഡാനിയേൽ തുടങ്ങിയവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP