Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് തുടക്കം; 28 വരെ നീളുന്ന തിരുനാളിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും

വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്ന് തുടക്കം; 28 വരെ നീളുന്ന തിരുനാളിന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും

സ്വന്തം ലേഖകൻ

ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് ഇന്നു തുടക്കമാകും. രാവിലെ 10.45ന് തീർത്ഥാടന കേന്ദ്രത്തിൽ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് കൊടിയേറ്റും. മാർ ജേക്കബ് മുരിക്കൻ കുർബാന അർപ്പിച്ച് സന്ദേശം നൽകും. അൽഫോൻസാമ്മയുടെ ഓർമയുടെ 75-ാം വർഷമാണിത്.

28 വരെ ദിവസവും രാവിലെ 5.30, 6.45, 8.00, 11.00, ഉച്ചകഴിഞ്ഞ് 3.00, 5.00 എന്നീ സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചിനുള്ള കുർബാനയ്ക്കുശേഷം ജപമാല നടത്തും. 27ന് 5ന് മാർ ജോസഫ് കല്ലറങ്ങാട്ട് കുർബാന അർപ്പിച്ച് സന്ദേശം നൽകും. പ്രധാന തിരുനാൾ ദിനമായ 28ന് രാവിലെ 11ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി റാസ കുർബാന അർപ്പിച്ച് സന്ദേശം നൽകും.

കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി തിരുനാളിൽ പങ്കെടുക്കാം. കബറിടം തൊട്ടുവണങ്ങാൻ അനുവദിക്കില്ല. ഇന്നു മുതൽ 28 വരെ ഷാലോം ടിവിയിൽ രാവിലെ 6.30നും ഷെക്കേന ടിവിയിൽ ദിവസവും രാവിലെ 8നും കബറിട ദേവാലയത്തിൽ അർപ്പിക്കുന്ന കുർബാന സംപ്രേഷണം ചെയ്യും. https://youtube.com/c/StAlphonsaShrine, https://youtube.com/c/PalaiRoopathaOfficial എന്ന യൂട്യൂബ് ചാനലിലൂടെയും alphonsa.org എന്ന വെബ്‌സൈറ്റിലൂടെയും തിരുക്കർമങ്ങളിൽ തത്സമയം പങ്കെടുക്കാം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP