Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202120Tuesday

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത്; സി.കേശവൻ മെമോറിയൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിന് പി.ജനാർദ്ദനൻ പതാക ഉയർത്തും

കെ.പി.എം.എസ് സംസ്ഥാന സമ്മേളനം നാളെ കൊല്ലത്ത്; സി.കേശവൻ മെമോറിയൽ ടൗൺ ഹാളിൽ നടക്കുന്ന സമ്മേളനത്തിന് പി.ജനാർദ്ദനൻ പതാക ഉയർത്തും

സ്വന്തം ലേഖകൻ

കൊല്ലം : കേരള പുലയർ മഹാസഭ (കെ.പി.എം.എസ്.) സംസ്ഥാന സമ്മേളനം 27-ന് കൊല്ലത്ത് നടക്കും. രാവിലെ സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.ജനാർദ്ദനൻ സമ്മേളന നഗരിയായ സി.കേശവൻ മെമോറിയൽ ടൗൺ ഹാളിൽ പതാക ഉയർത്തും. പ്രതിനിധിസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

കോവിഡ് പശ്ചാത്തലത്തിൽ ജില്ലാ സമ്മേളനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികളുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കിയാണ് സമ്മേളനം ചേരുന്നതെന്ന് പ്രസിഡന്റ് വി.ശ്രീധരൻ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു കലാശാല എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു. നിയമസഭാതിരഞ്ഞെടുപ്പു നിലപാടും സമ്മേളനം ചർച്ച ചെയ്യുമെന്ന് നേതാക്കൾ പറഞ്ഞു. പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പും നടക്കും.

പത്രസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി.അജയകുമാർ, സംസ്ഥാന സമിതി അംഗം ദേവ്രാജ് തമ്പ്, സംഘാടകസമിതി ജനറൽ കൺവീനർ എൻ.ബിജു എന്നിവർ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP