Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; തീർത്ഥാടകർക്ക് പ്രവേശനം ശനിയാഴ്ച രാവിലെ അഞ്ച് മണി മുതൽ

തുലാമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; തീർത്ഥാടകർക്ക് പ്രവേശനം ശനിയാഴ്ച രാവിലെ അഞ്ച് മണി മുതൽ

സ്വന്തം ലേഖകൻ

ശബരിമല: തുലാമാസപൂജകൾക്കായി ശബരിമല ക്ഷേത്രനട വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നടതുറന്ന് ദീപം തെളിക്കും. എന്നാൽ തീർത്ഥാടകർക്ക് വെള്ളിയാഴ്ച സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ശനിയാഴ്ച വെളുപ്പിനെ അഞ്ചുമണി മുതലാണ് തീർത്ഥാടകർക്ക് സന്നിധാനത്തേക്ക് പ്രവേശനം അനുവദിക്കുക. മണിക്കൂറിൽ 30 പേർക്ക് എന്ന കണക്കിലാണ് ദർശനസമയം ക്രമീകരിച്ചിരിക്കുന്നത്.

മാസ്‌ക് ധരിച്ചുള്ള യാത്രയ്ക്ക് നീലിമലപ്പാതവഴി ബുദ്ധിമുട്ടേറുമെന്നതിനാൽ സ്വാമി അയ്യപ്പൻ റോഡുവഴിയാണ് തീർത്ഥാടകരെ അനുവദിക്കുക. കടകൾ തുറക്കാൻ സാധ്യതയില്ലാത്തതിനാൽ പമ്പയിലും സന്നിധാനത്തും പരിമിതമായ തോതിൽ അന്നദാനമുണ്ടാകും. ദർശനത്തിന് എത്തുന്ന തീർത്ഥാടകർ കോവിഡില്ലെന്ന 48 മണിക്കൂർ മുമ്പ് നടത്തിയ പരിശോധന സർട്ടിഫിക്കറ്റ് നിർബന്ധമായും കൈയിൽ കരുതണം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ദിവസവും 250 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. എത്തുന്ന എല്ലാവർക്കും നിലയ്ക്കലിൽ ആന്റിജൻടെസ്റ്റ് ഉണ്ടാകും.

സന്നിധാനത്തോ പമ്പയിലോ തീർത്ഥാടകരെ തങ്ങാൻ അനുവദിക്കില്ല. ദർശനം കഴിഞ്ഞാൽ ഉടൻ മടങ്ങണം. പമ്പയിൽ കുളിക്കാൻ അനുമതി ഇല്ല. സ്നാനം നടത്താനായി പ്രത്യേകം ഷവറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇരുമുടിയുമായി പതിനെട്ടാംപടി കയറിവരുന്ന ഭക്തർ കൊടിമരത്തിന് വലതുവശത്തുകൂടെ ദർശനത്തിനായി പോകണം. ദർശനം നടത്തുന്നതിനായി പ്രത്യേക മാർക്കുകൾ നടപ്പന്തൽ മുതൽ ഉണ്ട്. ശ്രീകോവിലിന് മുന്നിലൂടെയുള്ള ആദ്യത്തെയും അവസാനത്തെയും നിര വഴി ആണ് ഭക്തർ ദർശനം നടത്തി നീങ്ങേണ്ടത്. അപ്പം, അരവണ എന്നിവ ആഴിക്ക് സമീപത്തുള്ള കൗണ്ടറിൽനിന്ന് ലഭിക്കും. പടിപൂജ, ഉദയാസ്തമയപൂജ, കളഭാഭിഷേകം എന്നിവയും നടക്കും. പൂജകൾ പൂർത്തിയാക്കി 21-ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കും.

മേൽശാന്തിമാരുടെ നറുക്കെടുപ്പ്
ശനിയാഴ്ച രാവിലെ എട്ടിന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് നടക്കും. ഇവർ നവംബർ 15-ന് ശബരിമലയിൽ ഇരുമുടി കെട്ടുമായെത്തി ചുമതല ഏറ്റെടുക്കും. വൃശ്ചികം ഒന്നിന് നട തുറക്കുന്നത് പുതിയ മേൽശാന്തിമാരാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP