Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

പൂജയിലും പ്രാർത്ഥനയിലും നിറഞ്ഞ് ശിവഗിരി മഠം; 93-ാം മഹാസമാധി ദിനം ഭക്തിനിർഭരമായി കൊണ്ടാടി ശ്രീനാരായണീയർ

പൂജയിലും പ്രാർത്ഥനയിലും നിറഞ്ഞ് ശിവഗിരി മഠം; 93-ാം മഹാസമാധി ദിനം ഭക്തിനിർഭരമായി കൊണ്ടാടി ശ്രീനാരായണീയർ

സ്വന്തം ലേഖകൻ

വർക്കല: ശ്രീനാരായണ ഗുരുദേവന്റെ 93-ാം മഹാസമാധി ദിനമായ ഇന്നലെ ശിവഗിരി മഠം പൂജയിലും പ്രാർത്ഥനയിലും മുഴുകി. രാവിലെ ശാരദാ മഠത്തിലും മഹാസമാധി മന്ദിരത്തിലും പ്രത്യേക പൂജകളോടെയും ഗുരുദേവ കൃതികളുടെ പാരായണത്തോടെയും സമാധിദിനം ആചരിച്ചു. ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ നേതൃത്വം നൽകി.

സമാധി പൂജകൾക്കു മുന്നോടിയായി പർണശാലയിലെ പൂജകൾക്കു ശേഷം മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ കലശകുംഭം ശിരസ്സിലേറ്റി ശാരദാ മഠവും വൈദിക മഠവും പ്രദക്ഷിണം ചെയ്തു സ്വാമി ബോധാനന്ദയുടെ സമാധി മണ്ഡപം വഴി മഹാസമാധി മന്ദിരത്തിലേക്കു നീങ്ങി. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഏതാനും ഗുരുഭക്തരും അനുഗമിച്ചു. സ്വാമി വിശുദ്ധാനന്ദയുടെ നേതൃത്വത്തിൽ മഹാസമാധി മന്ദിരത്തിൽ കലശ പൂജാഭിഷേകവും തുടർന്നു മഹാസമാധി പൂജയും പ്രാർത്ഥനയും നടന്നു.

സ്വാമി ശാരദാനന്ദ, സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി ഗോവിന്ദാനന്ദ, സ്വാമി നിത്യസ്വരൂപാനന്ദ, സ്വാമി നിവേദാനന്ദ തുടങ്ങിയവർ പങ്കെടുത്തു. ഗുരുജയന്തി ദിനത്തിൽ ആരംഭിച്ച ജപയജ്ഞത്തിനും ഇന്നലെ സമാപനമായി. വൈകിട്ടു ഗവർണർ ആരിഫ് മുഹമ്മദ് ഖാനും കുടുംബവും മഹാസമാധി സന്ദർശിച്ചു പ്രണാമങ്ങൾ അർപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP