Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ദിവ്യകാരുണ്യ സ്വീകരണം കുർബാനയ്ക്കു ശേഷം; പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ വച്ച് അകലം പാലിച്ച് ദിവ്യകാരുണ്യം സ്വീകരിക്കാം: സിബിസിഐ സർക്കുലർ

ദിവ്യകാരുണ്യ സ്വീകരണം കുർബാനയ്ക്കു ശേഷം; പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ വച്ച് അകലം പാലിച്ച് ദിവ്യകാരുണ്യം സ്വീകരിക്കാം: സിബിസിഐ സർക്കുലർ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ദിവ്യകാരുണ്യ സ്വീകരണം കുർബാനയ്ക്കു ശേഷമാക്കണം. കുർബാനയ്ക്കു ശേഷം പള്ളിക്കു പുറത്തെ പ്രത്യേക മുറിയിലോ ചെറിയ ചാപ്പലിലോ വച്ച് അകലം പാലിച്ച് കൈകളിൽ ദിവ്യകാരുണ്യം നൽകാമെന്നും കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) സർക്കുലർ. കുർബാന നൽകുന്നതിനിടെ വൈദികൻ വിശ്വാസിയുടെ കൈകളിൽ സ്പർശിക്കാനിടയായാൽ അണുവിമുക്തമാക്കിയ ശേഷം കുർബാന വിതരണം തുടരാം. ഇതു പൊതുവായ നിർദ്ദേശങ്ങൾ മാത്രമാണെന്നും പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് ഓരോ രൂപതകളും മാർഗരേഖ തയാറാക്കുമ്പോൾ ഇവ ഉപയോഗപ്പെടുത്താമെന്നും വ്യക്തമാക്കിയാണ് സർക്കുലർ അയച്ചിരിക്കുന്നത്.

ദിവ്യകാരുണ്യം നാവിൽ സ്വീകരിക്കുന്നതു നിരുത്സാഹപ്പെടുത്തണം. എന്നാൽ, നിർബന്ധമുള്ളവർക്കു വൈദികൻ കുർബാനയ്ക്ക് ഒരുങ്ങുന്ന മുറിയിൽ വച്ച് വളരെ കരുതലോടെ നൽകാം. തിരക്കു കുറയ്ക്കാൻ കുർബാനകളുടെ എണ്ണം കൂട്ടാം. കുർബാന സമയം ഇടദിവസങ്ങളിൽ പരമാവധി 30 മിനിറ്റ്, ഞായർ ഒരു മണിക്കൂർ എന്നിങ്ങനെയാക്കണം. 65 വയസ്സിനു മുകളിലും 10ൽ താഴെയുമുള്ളവർക്കും പനിയോ ജലദോഷമോ ഉള്ളവർക്കും 'ഞായർ കടമുള്ള ദിവസം' എന്നതിൽ ഇളവു നൽകണം.

ഗായകസംഘം വേണ്ട, ഒരാൾക്കു പാടാം. ഒരു വീട്ടിലുള്ളവർ അല്ലെങ്കിൽ പള്ളിക്കകത്ത് വശങ്ങളിലും മുന്നിലും പിന്നിലും ഒരു മീറ്റർ അകലം വിടണം. പള്ളിക്ക് ഉൾക്കൊള്ളാവുന്നതിന്റെ മൂന്നിലൊന്ന് ആളുകളെയേ പ്രവേശിപ്പിക്കാവൂ. അകത്തേക്കും പുറത്തേക്കും വെവ്വേറെ വഴികൾ അടയാളപ്പെടുത്തണം. കൈ ശുചീകരണ സാമഗ്രികൾ ഒരുക്കണം. വിശുദ്ധജലം വിശ്വാസികൾക്കായി സൂക്ഷിക്കുകയോ അവരുടെ മേൽ തളിക്കുകയോ ചെയ്യരുത്.

അതേസമയം എല്ലാ നിബന്ധനകളും കർശനമായി പാലിച്ചുകൊണ്ടു മാത്രമേ പള്ളികളിൽ ആരാധനകൾ നടത്താവൂ എന്നു നിർബന്ധമുണ്ടെന്നു കേരള കത്തോലിക്കാ മെത്രാൻ സമിതി (കെസിബിസി). സുരക്ഷ ഉറപ്പാക്കാതെ പള്ളി തുറക്കേണ്ട എന്നതാണു സഭയുടെ നിലപാട്.

ആരാധനകൾ തുടരുമ്പോൾ വൈറസ് വ്യാപനത്തിന്റെ സാധ്യത ഉണ്ടായേക്കാമെന്നു ബോധ്യപ്പെട്ടാൽ കർമങ്ങൾ നിർത്തിവയ്ക്കണം. കത്തോലിക്കാസഭയിലെ എല്ലാ രൂപതകളിലും ഈ സമീപനമാണെന്നും കെസിബിസി പത്രക്കുറിപ്പിൽ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP