Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കൊട്ടിയൂർ ഉത്സവം; ഈ വർഷം മഠങ്ങൾ കേന്ദ്രീകരിച്ചുള്ള നെയ്യാട്ടം ഇല്ല

കൊട്ടിയൂർ ഉത്സവം; ഈ വർഷം മഠങ്ങൾ കേന്ദ്രീകരിച്ചുള്ള നെയ്യാട്ടം ഇല്ല

സ്വന്തം ലേഖകൻ

ഇരിക്കൂർ: കൊട്ടിയൂർ വൈശാഖമഹോത്സവത്തിലെ പ്രധാന ചടങ്ങായ നെയ്യാട്ടം ഈവർഷം ഉണ്ടാവില്ല. ജൂൺ മൂന്നിനാണ് നെയ്യാട്ടം നടക്കേണ്ടത്. സമുദായി വിലങ്ങര ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ, ഭക്തസംഘം പ്രസിഡന്റ് കെ.പി.ദാമോദരൻ നമ്പ്യാർ, ജനറൽ സെക്രട്ടറി വി സി.ശശീന്ദ്രൻ നമ്പ്യാർ, തൃക്കപാലം മഠം കാരണവർ മാധവൻ നമ്പ്യാർ എന്നിവർ യോഗം ചേർന്നു. \

രണ്ടു കലശപാത്രങ്ങളും (വില്ലിപ്പാലൻ, തമ്മേങ്ങാടൻ) തൃക്കപാലത്തെ ഒരുകിണ്ടി നെയ്യും മാത്രമാണ് ആടുക. ഒരേസമയം ആകെ അഞ്ചുപേർക്ക് മാത്രമേ അക്കരെ കൊട്ടിയൂരിൽ പ്രവേശനമനുവദിക്കൂ. മറ്റു വ്രതക്കാർ നെയ്യാട്ടം വരെ വ്രതം തുടരും. നേരത്തേ നെയ്യാട്ടവുമായി ബന്ധപ്പെട്ട് പ്രശ്‌നചിന്ത നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഉത്സവം ചടങ്ങുകൾ മാത്രമായി നടത്താൻ തീരുമാനിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP