Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202027Friday

മഅദിൻ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു; ഇന്നലെ ഉച്ചക്ക് 2.30ന് ആരംഭിച്ച ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ട് മണിക്ക്; ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ലൈവുകളിലൂടെ പ്രാർത്ഥനയിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ; പിണറായി വിജയനെയും ഷൈലജ ടീച്ചറെയും അഭിനന്ദിക്കുന്നതായും പ്രാർത്ഥന സമ്മേളനം

മഅദിൻ പ്രാർത്ഥനാ സമ്മേളനം സമാപിച്ചു; ഇന്നലെ ഉച്ചക്ക് 2.30ന് ആരംഭിച്ച ഓൺലൈൻ പ്രാർത്ഥനാ സമ്മേളനം അവസാനിച്ചത് ഇന്ന് പുലർച്ചെ രണ്ട് മണിക്ക്; ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം ലൈവുകളിലൂടെ പ്രാർത്ഥനയിൽ പങ്കെടുത്തത് ലക്ഷക്കണക്കിന് വിശ്വാസികൾ; പിണറായി വിജയനെയും ഷൈലജ ടീച്ചറെയും അഭിനന്ദിക്കുന്നതായും പ്രാർത്ഥന സമ്മേളനം

സ്വന്തം ലേഖകൻ

മലപ്പുറം: മഅ്ദിൻ അക്കാദമി എല്ലാ വർഷവും റമദാൻ 27ാം രാവിൽ സംഘടിപ്പിക്കുന്ന പ്രാർത്ഥനാ സമ്മേളനം സമാപിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഓൺലൈനിലാണ് ഇത്തവണ പ്രാർത്ഥന സമ്മേളനം നടന്നത്. കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന്റെ പശ്ചാലത്തിൽ വിശ്വാസികൾക്കുള്ള ബോധവത്കരണവും പ്രത്യേക പ്രാർത്ഥനകളും നടന്നു.

കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചറെയും സമ്മേളനം അഭിനന്ദിച്ചു.ഫേസ്‌ബുക്ക്, യൂട്യൂബ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലൈവായി പ്രാർത്ഥനയിൽ പങ്കെടുത്തത് ലക്ഷണക്കണിക്ക് വിശ്വാസികളാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പണ്ഡിതരും പ്രാർത്ഥനാ സമ്മേളനത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചക്ക് 2.30ന് ആരംഭിച്ച പ്രാർത്ഥന സമ്മേളനം ഇന്ന് പുലർച്ചെ 2 മണിക്കാണ് അവസാനിച്ചത്.

പിടിച്ചു കെട്ടാനാവാത്ത വിധം വ്യാപിക്കുന്ന കൊവിഡിനെ നേരിടുന്നതിൽ വിശ്വാസി സമൂഹത്തിന് പ്രത്യേകമായ ഉത്തരവാദിത്വമുണ്ടെന്ന് മഅ്ദിൻ ചെയർമാനും കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. തന്റെയും ഒപ്പമുള്ളവരുടേയും സഹജീവികളുടേയും ജീവൻ ഒരുപോലെ പാവനമാണ്.അത് അല്ലാഹു ദാനമായി നൽകിയതാണ്. അവിവേകവും ധിക്കാരവും കാരണം അതിനെ അപായപ്പെടുത്തുന്നത് പാപമാണെന്നും അദ്ദേഹം പറഞ്ഞു.ലോകത്തിന് തന്നെ മാതൃകയായി നമ്മുടെ ആരോഗ്യ പാലന സംവിധാനത്തെ നയിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും ആരോഗ്യ മന്ത്രി ശൈലജ ടീച്ചറെയും അഭിനന്ദിക്കുന്നുവെന്ന് സയ്യിദ് ഖലീൽ അൽ ബുഖാരി പറഞ്ഞു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രാർത്ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി സന്ദേശ പ്രഭാഷണവും പ്രാർത്ഥനയും നിർവഹിച്ചു.സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തി.സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി മലേഷ്യ, പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, റാശിദ് ബുഖാരി പ്രഭാഷണം നടത്തി.

ഉച്ചക്ക് നടന്ന സ്‌നേഹ കുടുംബം പരിപാടി, അസ്മാഉൽ ബദ്ര് മജ്‌ലിസ് എന്നിവക്ക് ഖലീൽ തങ്ങൾ നേതൃത്വം നൽകി.വൈകുന്നേരം നാല് മുതൽ നടന്ന ഖത്്മുൽ ഖുർആൻ, അഅ്‌ളമു സ്സ്വലാത്ത്, വിർദുല്ലത്വീഫ് എന്നിവക്ക് സയ്യിദ് ശിഹാബുദ്ദീൻ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ നേതൃത്വം നൽകി.രാത്രി ഒമ്പത് മുതൽ പ്രവാചകരുടെ പ്രകീർത്തനമായ സ്വലാത്ത്, പാപമോചന പ്രാർത്ഥന, പുണ്യപുരുഷന്മാരുടെയും മഹത്തുക്കളുടേയും അനുസ്മരണം, സമാപന പ്രാർത്ഥന എന്നിവയും നടന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP