Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202020Sunday

പമ്പാ മണൽപ്പുറത്ത് വിശാലമായ പന്തലും പ്രത്യേക പാലങ്ങളും ഉൾപ്പടെ ഒരുക്കങ്ങൾ എല്ലാം പൂർണം; പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം സ്ത്രീകൾ ഉൾപ്പെടുന്ന വൻ വിശ്വാസിസമൂഹത്തെ; മാരാമൺ കൺവൻഷന് നാളെ തുടക്കമാകും

പമ്പാ മണൽപ്പുറത്ത് വിശാലമായ പന്തലും പ്രത്യേക പാലങ്ങളും ഉൾപ്പടെ ഒരുക്കങ്ങൾ എല്ലാം പൂർണം; പ്രതീക്ഷിക്കുന്നത് ഒരു ലക്ഷത്തോളം സ്ത്രീകൾ ഉൾപ്പെടുന്ന വൻ വിശ്വാസിസമൂഹത്തെ; മാരാമൺ കൺവൻഷന് നാളെ തുടക്കമാകും

മറുനാടൻ മലയാളി ബ്യൂറോ

കോഴഞ്ചേരി: പ്രസിദ്ധമായ മാരാമൺ കൺവൻഷന് നാളെ തുടക്കമാകും. പമ്പാ മണൽപ്പുറത്ത് വിശാലമായ പന്തലും പ്രത്യേക പാലങ്ങളും ഉൾപ്പടെ ഒരുക്കങ്ങൾ പൂർണമായി. 10 ന് പകൽ 2.30 ന് മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപൊലീത്താ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. യുയാക്കീം മാർ കൂറിലോസ് അധ്യക്ഷനാകും.

125-ാമത് കൺവൻഷനിൽ സഭയിലെ മെത്രാപൊലീത്താമാരെ കൂടാതെ ആർച്ച് ബിഷപ്പ് ജോൺടക്കർ മുഗാബെ സെന്റാ മു (യോർക്കി), ഡോ.ഡാനിയേൽ (ഹോമേലേഷ്യ), റവ. പ്രൊഫ.റെയ്മണ്ട്സിമംഗ കുമലോ( ദക്ഷിണാഫ്രിക്ക) എന്നിവർ മുഖ്യ പ്രഭാഷകരാകും.1919 ൽ സ്ത്രീ ശാക്തീകരണം സ്ത്രീ പുരുഷ തുല്യതയും ലക്ഷ്യമാക്കി മണൽപ്പുറത്ത് രൂപം കൊടുത്ത സേവികാ സംഘത്തിന്റെ ശതാബ്ദി ആഘോഷം ഒമ്പതിന് രാവിലെ മരാമൺ മണൽപ്പുറത്ത് നടക്കും. ഒരു ലക്ഷത്തോളം സ്ത്രീകൾ മാത്രം ഈ പ്രത്യേക യോഗത്തിൽ പങ്കാളികളാകുമെന്നാണ് സൂചന.

Stories you may Like

ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് കൺവൻഷൻ നടക്കുക. ശനിയാഴ്ചത്തെ കൺവൻഷനിലെ സ്ത്രോത്രകാഴ്ച പ്രളയബാധിതർക്കു വേണ്ടി ചെലവഴിക്കുമെന്നും വാർത്താസമ്മേളനത്തിൽ സെക്രട്ടറി റവ. ജോർജ്ജ് ഏബ്രഹാം കൊറ്റനാട്, ട്രഷറാർ അനിൽ മാരാമൺ, സി വി വർഗീസ്, റവ. സാമുവൽ സന്തോഷം, അനിൽ എം ജോർജ്ജ്, വർഗീസ് ജോസഫ് മാരാമൺ എന്നിവർ അറിയിച്ചു.

 

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP