Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി; അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിൽ സ്ഥാനാരോഹണം

തെലങ്കാനയിലെ ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി; അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിൽ സ്ഥാനാരോഹണം

ഹൈദരാബാദ്: തെലങ്കാനയുൾപ്പടെ 23 സംസ്ഥാനങ്ങളും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളും രണ്ട് ദ്വീപുകളും ഉൾപ്പെട്ട ഷംഷാബാദ് രൂപതയുടെ ആദ്യ മെത്രാനായി മാർ റാഫേൽ തട്ടിൽ അഭിഷിക്തനായി. മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ആലഞ്ചേരിയുടെയും അഖിലേന്ത്യ കത്തോലിക്കാ മെത്രാൻ സഭ (സി.ബി.സി.ഐ) പ്രസിഡന്റ് മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെയും കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണം നടന്നത്.

സിറോ മലബാർ സഭയുടെ രാജ്യത്തെ ഏറ്റവും വലിയ രൂപതയായാണ് തെലങ്കാനയിലെ ഷംഷാബാദ് രൂപത. വത്തിക്കാൻ പ്രതിനിധി റവ.ഡോ.സിറിൽ വാസിൽ, ഹൈദരാബാദ് ആർച്ച് ബിഷപ് ഡോ. തുമ്മാ ബാല, മോൺസിഞ്ഞോർ ലോറൻസോ ലൊറുസോ തുടങ്ങിയവർ ദിവ്യബലിക്കു നേതൃത്വം നൽകി. തൃശ്ശൂർ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് ഉൾപ്പെടെ അറുപതോളം മെത്രാന്മാർ ചടങ്ങിൽ പങ്കെടുത്തു.

സിറോ മലബാർ സഭയുടെ മുപ്പത്തൊന്നാം രൂപതയാണ് ഷംഷാബാദ്. തൃശ്ശൂർ ബസിലിക്ക ഇടവകാംഗമാണ് മാർ റാഫേൽ തട്ടിൽ. തട്ടിൽ തോമ ഔസേഫിന്റെയും ഏനാമാവ് കാഞ്ഞിരത്തിങ്കൽ ത്രേസ്യയുടെയും പത്താമത്തെ മകനാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP