Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മഹാശിവരാത്രി നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കാൻ ആലുവയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ; പൂർവികരുടെ മോക്ഷപ്രാപ്തിക്കായി വ്രതാനുഷ്ഠാനങ്ങളോടെ ബലിയിടാനെത്തിയത് സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

മഹാശിവരാത്രി നാളിൽ പിതൃക്കൾക്ക് ബലിയർപ്പിക്കാൻ ആലുവയിലേക്ക് ഒഴുകിയെത്തിയത് ലക്ഷങ്ങൾ; പൂർവികരുടെ മോക്ഷപ്രാപ്തിക്കായി വ്രതാനുഷ്ഠാനങ്ങളോടെ ബലിയിടാനെത്തിയത് സ്ത്രീകളും കുട്ടികളും വയോധികരും അടക്കമുള്ളവർ

സ്വന്തം ലേഖകൻ

ആലുവ: മഹാശിവരാത്രി നാളിൽ പിതൃമോക്ഷത്തിനായി ബലിതർപ്പിക്കാൻ ആലുവാ മണപ്പുറത്തേക്ക് ഒഴുകി എത്തിയത് ജനലക്ഷങ്ങൾ. ആലുവാ മഹാദേവ ക്ഷേത്രത്തിൽ ലക്ഷാർച്ചന തൊഴുത്, വഴിപാടുകൾ നടത്തി ബലിയിടാനായി രാവിലെ മുതൽ ഭക്തജനങ്ങളുടെ ഒഴുക്കായിരുന്നു. ശിവരാത്രി നാളിൽ വ്രതമെടുത്ത് ശിവപഞ്ചാക്ഷരി ചൊല്ലി ഉറക്കമൊഴിച്ചു കാത്തിരുന്നവർ അർധരാത്രി ശിവരാത്രി വിളക്കു കഴിഞ്ഞതോടെ പിതൃകർമങ്ങൾക്കായി പുഴയോരത്തെ ബലിത്തറകളിലേക്കു നീങ്ങി.

പിതൃമോക്ഷ മന്ത്രങ്ങൾ ഏറ്റു ചെല്ലി നാക്കിലയിൽ ബലി പിണ്ഡം അർപ്പിച്ച് അവർ പിതൃക്കളെ സ്മരിച്ചു. കുംഭത്തിലെ അമാവാസി അവസാനിക്കുന്ന നാളെ രാവിലെ വരെ ബലിതർപ്പണം തുടരും. പിതൃക്കൾ മരിച്ച നാളോ തീയതിയോ അറിയാത്തവർക്കും അമാവാസി നാളിൽ ബലികർമം ചെയ്യാമെന്നാണ് വിശ്വാസം. മഹാപ്രളയത്തിനു ശേഷമുള്ള രണ്ടാം ശിവരാത്രിയാണിത്.

ക്ഷേത്രകർമങ്ങൾക്കു മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി കാർമികത്വം വഹിച്ചു. മണപ്പുറത്തിനക്കരെ ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിൽ ബലിതർപ്പണത്തിനു ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് നേതൃത്വം നൽകി. ആശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ, മേൽശാന്തി പി.കെ. ജയന്തൻ എന്നിവർ കാർമികത്വം വഹിച്ചു.

അൻവർ സാദത്ത് എംഎൽഎ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, റൂറൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്, നഗരസഭാധ്യക്ഷ ലിസി ഏബ്രഹാം എന്നിവർ രാത്രി മുഴുവൻ മണപ്പുറത്തുണ്ടായിരുന്നു. പിതൃകർമങ്ങൾ നാളെ അവസാനിക്കുമെങ്കിലും നഗരസഭയുടെ വ്യാപാരമേളയും അമ്യൂസ്‌മെന്റ് പാർക്കും ഒരു മാസം ഉണ്ടാകും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP