Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവശതകൾ മറന്ന് ചക്രക്കസേരയിൽ കഴിയുന്നവർ മഅദിൻ ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിനായി ഒത്തുകൂടി; ശൗക്കത്തലി സഖാഫി പെരുന്നാൾ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി

അവശതകൾ മറന്ന് ചക്രക്കസേരയിൽ കഴിയുന്നവർ മഅദിൻ ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരത്തിനായി ഒത്തുകൂടി; ശൗക്കത്തലി സഖാഫി പെരുന്നാൾ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി

ജംഷാദ് മലപ്പുറം

മലപ്പുറം: ഭിന്നശേഷി സുഹൃത്തുക്കൾക്കായി വിഭവ സമൃദ്ധമായ പെരുന്നാളൊരുക്കി സ്വലാത്ത് നഗർ മഅ്ദിൻ ഗ്രാന്റ് മസ്ജിദ്. കാലാവസ്ഥ പ്രതികൂലമായിട്ടും അവശതകൾ മറന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പെരുന്നാൾ നിസ്‌കാരത്തിന് എത്തിയ അവർ പെരുന്നാൾ സന്തോഷം പങ്കിട്ടു. രാവിലെ 8.30 നായിരുന്നു ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി മഅദിൻ ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ നിസ്‌കാരവും കൂട്ടായ്മയും സംഘടിപ്പിച്ചത്.

വിവിധ രോഗങ്ങൾ കാരണം വീടിന്റെ നാല് ചുമരുകൾക്കുള്ളിൽ തളക്കപ്പെട്ട് ദുരിത ജീവിതം നയിക്കുന്നവർക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ. പെരുന്നാൾ നിസ്‌കാരശേഷം വിഭവ സമൃദ്ധമായ ഭക്ഷണവും കഴിച്ചാണ് അവർ പിരിഞ്ഞത്. മഅ്ദിൻ ഗ്രാന്റ് മസ്ജിദ് ഇമാം ശൗക്കത്തലി സഖാഫി പെരുന്നാൾ നിസ്‌കാരത്തിനും ഖുത്വുബക്കും നേതൃത്വം നൽകി.

മഅ്ദിൻ ഗ്രാന്റ് മസ്ജിദിൽ പെരുന്നാൾ ആഘോഷിക്കാനെത്തിയ ഭിന്നശേഷി സുഹൃത്തുക്കൾക്ക് സഹായം ചെയ്യുന്നതിനും പരിചരണങ്ങൾ നൽകുന്നതിനും ജുനൈദ് സഖാഫി മേൽമുറി, മുനീർ പൊന്മള, അമീർ മച്ചിങ്ങൽ, ഇംതിയാസ് മആലി, ശംസുദീൻ സി.കെ, ഷാജി വാറങ്കോട്, സൈഫുദീൻ പൈത്തിനി എന്നിവരുടെ നേതൃത്വത്തിൽ മഅ്ദിൻ ഹോസ്‌പൈസ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP